Categories
Film News

കെട്ട്യോളാണ് എന്‍റെ മാലാഖ സംവിധായകൻ നിസാം ബഷീറിന്‍റെ പുതിയ സിനിമ മമ്മൂട്ടിയ്ക്കൊപ്പം

കെട്ട്യോളാണ് എന്‍റെ മാലാഖ സംവിധായകന്‍ നിസാം ബഷീറിന്‍റെ പുതിയ സിനിമ മമ്മൂട്ടിയ്ക്കൊപ്പം. സമീർ അബ്ദുൾ തിരക്കഥ ഒരുക്കും . മുമ്പ് ആസിഫ് അലി ചിത്രം ഇബ്ലിസ്, അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ എന്നീ സിനിമകളുടെ തിരക്കഥ ഒരുക്കിയിട്ടുണ്ട്. വണ്ടർ ഹൗസ് സിനിമാസും, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയും ചേർന്ന് സിനിമ നിർമ്മിക്കും.

നിസാം ബഷീർ ആദ്യമായി സംവിധാനം ചെയ്ത കെട്ട്യോളാണ് എന്‍റെ മാലാഖ വിജയമായിരുന്നു. ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ , ഗോവയിൽ ഇന്ത്യൻ പനോരമ സെക്ഷനിലേക്ക് ചിത്രം അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. യുവസംവിധായകൻ മമ്മൂട്ടിയെ വച്ച് എത്തരത്തിലുള്ള സിനിമയായിരിക്കും ഒരുക്കുന്നതെന്ന് എല്ലാവരും കാത്തിരിക്കുകയാണ്. കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

മമ്മൂട്ടി, അതേ സമയം 10മാസത്തെ ഇടവേളയ്ക്ക് ശേഷം സിനിമാസെറ്റുകളിലേക്കെത്തുകയാണ്. പുതിയ സിനിമ അമൽ നീരദ് ഒരുക്കുന്നത് ഈ മാസം തുടക്കത്തില്‍ ചിത്രീകരണം തുടങ്ങി. വൺ എന്ന പൊളിറ്റിക്കൽ സിനിമയ്ക്ക് 2 ദിവസത്തെ ചിത്രീകരണം കൂടി ബാക്കിയുണ്ട്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്നു. നവാഗതരായ റതീന ഷർഷാദ്, രഞ്ജിത് എന്നിവരുടെ സിനിമകളും, ഏറെയായി കാത്തിരിക്കുന്ന സിബിഐ5 ചിത്രീകരണം മെയില്‍ തുടങ്ങാനിരിക്കുകയാണ്.