Categories
Film News trailer

കേശു ഈ വീടിന്റെ നാഥൻ ട്രയിലറെത്തി, ഡിസംബർ 31 സിനിമ റിലീസ് ചെയ്യുന്നു

കേശു ഈ വീടിന്റെ നാഥൻ അണിയറക്കാർ സിനിമയുടെ ട്രയിലർ പുറത്തിറക്കി. ദിലീപ് – നാദിർഷ കൂട്ടുകെട്ടിന്റെ കേശു ആരാധകരെ ചിരിപ്പിക്കാനായി ഡിസംബർ 31ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യുകയാണ്. ചിത്രത്തിലെ പുന്നാരപൂങ്കാട്ടിൽ എന്ന ​ഗാനം അടുത്തിടെ റിലീസ് ചെയ്തിരുന്നു.

കേശുവായി ദിലീപെത്തുമ്പോൾ അദ്ദേഹത്തിൻെറ ഭാര്യാവേഷത്തിൽ ഉർവ്വശി എത്തുന്നു. ജൂൺ ഫെയിം വൈഷ്ണവി, തണ്ണീർമത്തൻദിനങ്ങൾ , ഹോം ഫെയിം നസ്ലേൻ എന്നിവരാണ് മക്കൾ. സ്വാസിക, കോട്ടയം നസീർ, കലാഭവൻ ഷാജോൺ, സീമ ജി നായർ എന്നിവർ സഹതാരങ്ങളായെത്തുന്നു. അനുശ്രീ ചിത്രത്തിൽ അതിഥിതാരമായെത്തുന്നു.

കുടുംബ ചിത്രമാണിത്, ചിത്രത്തിൽ ദിലീപ് രണ്ട് വ്യത്യസ്ത ലുക്കിൽ താരമെത്തുന്നു. സജീവ് പാഴൂർ തിരക്കഥ ഒരുക്കുന്നു.