Categories
Film News

കേശു ഈ വീടിന്റെ നാഥൻ അണിയറക്കാർ സെപ്തംബർ റിലീസിനൊരുങ്ങുന്നു

ദിലീപിന്റെ കേശു ഈ വീടിന്റെ നാഥൻ ഏറെ വൈകിയ സിനിമയാണ്. കഴിഞ്ഞവർഷം റിലീസ് ചെയ്യാനിരുന്ന സിനിമ കോവിഡ് വ്യാപനത്തെ തുടർന്ന് നീണ്ടുപോവുകയായിരുന്നു. ഈ വർഷം സെപ്തംബറിൽ സിനിമ റിലീസ് ചെയ്യുമെന്നാണറിയിച്ചിരിക്കുന്നത്.

നാദിർഷ സംവിധാനം ചെയ്ത ഫാമിലി ഡ്രാമയാണ് സിനിമ. സജീവ് പാഴൂർ, തൊണ്ടിമുതലും ദൃക്സാക്ഷിയും ഫെയിം തിരക്കഥ ഒരുക്കുന്നു. ദിലീപ് മധ്യവയസ്കനായാണ് സിനിമയിൽ അഭിനയിക്കുന്നത്. ഉർവശി താരത്തിന്റെ ഭാര്യയായെത്തുന്നു. ആദ്യമായാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. ജൂൺ ഫെയിം വൈഷ്ണവി, തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം നസ്ലേൻ എന്നിവർ മക്കളായെത്തുന്നു.

കേശു ഈ വീടിന്റെ നാഥനിൽ അനുശ്രീ, സിദ്ദീഖ്, സലീം കുമാർ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ശ്രീജിത് രവി, ജാഫർ ഇടുക്കി, കോട്ടയം നസീർ, ​ഗണപതി, സ്വാസിക എന്നിവരുമെത്തുന്നു. നാഡ് ​ഗ്രൂപ്പ് – ദിലീപ് , നാ​ദിർഷ ടീമിന്റെ സിനിമ നിർമ്മിക്കുന്നു.