Categories
Film News

കേശു ഈ വീടിന്റെ നാഥന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ദിലീപിന്റെ പുതിയ സിനിമ കേശു ഈ വീടിന്റ നാഥന്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുതുവത്സരദിനത്തില്‍ റിലീസ് ചെയ്തു. നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത് നേഷണല്‍ അവാര്‍ഡ് ജേതാവ് സജീവ് പാഴൂര്‍ ആണ്. നാഡ് ഗ്രൂപ്പ് ദിലീപ്, നാദിര്‍ഷ എന്നിവരുടെ ആണ് സിനിമ നിര്‍മ്മിക്കുന്നത്.

കേശു ഈ വീടിന്റെ നാഥന്‍ ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ ആണ്. ദിലീപ് ചിത്രത്തില്‍ 60വയസ്സുകാരനായാണെത്തുന്നത്. രണ്ട് വ്യത്യസ്ത ലുക്കുകളില്‍ താരം സിനിമയിലെത്തുമെന്നാണ് കരുതുന്നത്. ഉര്‍വ്വശി ദിലീപിന്റെ ഭാര്യവേഷത്തിലെത്തുന്നു. രണ്ട് താരങ്ങളും ആദ്യമായാണ് ഒരുമിക്കുന്നത്.

കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയില്‍ സഹതാരങ്ങളായി അനുശ്രീ, സിദ്ദീഖ്, സലീം കുമാര്‍, ഹരിശ്രീ അശോകന്‍, ജൂണ്‍ ഫെയിം വൈഷ്ണവി, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം നസ്ലെന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ശ്രീജിത് രവി, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, ഗണപതി, സ്വാസിക എന്നിവരെത്തുന്നു.

സിനിമാറ്റോഗ്രാഫി അനില്‍ നായര്‍, ഗാനങ്ങള്‍ നാദിര്‍ഷ, ബിജിബാല്‍ പശ്ചാത്തലസംഗീതം, എന്നിവരാണ് അണിയറയില്‍. വിഷു റിലീസായി ചിത്രമെത്തും.