ദിലീപിന്റെ പുതിയ സിനിമ കേശു ഈ വീടിന്റെ നാഥന് ഡിസംബര്‍ 5ന് കൊച്ചിയില്‍ വച്ച നടന്ന പൂജ ചടങ്ങുകളോടെ തുടക്കമായി. നാദിര്‍ഷയുടെ സംവിധാനത്തില്‍ സജീവ് പാഴൂരിന്റെ തിരക്കഥയിലാണ് ചിത്രമൊരുങ്ങുന്നത്. എന്‍എഡി ഗ്രൂപ്പ് നിര്‍മ്മിക്കുന്ന സിനിമ ദിലീപ് അവതരിപ്പിക്കുന്നു. ഉര്‍വ്വശി ചിത്രത്തില്‍ പ്രധാനകഥാപാത്രമായെത്തുന്നു. ഇതാദ്യമായാണ് ദിലീപും ഉര്‍വ്വശിയും ഒന്നിക്കുന്നത്.
കേശു ഈ വീടിന്റെ നാഥന് ഒരു ഫാമിലി എന്റര്ടെയ്നര് സിനിമയായിരിക്കും. ദിലീപ് ചിത്രത്തില്‍ 60കാരനായെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതുകൊണ്ട് തന്നെ താരം ലുക്കില്‍ വലിയ വ്യത്യാസം വരുത്തുന്നു.സജീവ് പാഴൂര്‍ തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെ ദേശീയഅവാര്‍ഡ് കരസ്ഥമാക്കിയ തിരക്കഥാകൃത്താണ്.
കേശു ഈ വീടിന്റെ നാഥന് എന്ന സിനിമയില്‍ സഹതാരങ്ങളായി അനുശ്രീ, സിദ്ദീഖ്, സലീംകുമാര്‍, ഹരിശ്രീ അശോകന്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്, ശ്രീജിത് രവി, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, ഗണപതി, സ്വാസിക എന്നിവരുമെത്തുന്നു. സിനിമാറ്റോഗ്രാഫി അനില്‍ നായര്‍, ഗാനങ്ങള്‍ ഒരുക്കുന്നത് നാദിര്‍ഷ. ബിജിബാല്‍ പശ്ചാത്തലസംഗീതമൊരുക്കുന്നു. വിഷുചിത്രമായി റിലീസ് ചെയ്യാനാണ് അണിയറക്കാര്‍ പ്ലാന്‍ ചെയ്യുന്നത്.