Categories
Film News

കേശു ഈ വീടിന്റെ നാഥന്‍ പുതിയ പോസ്റ്ററെത്തി

ദിലീപിന്റെ പുതിയ സിനിമ കേശു ഈ വീടിന്റെ നാഥന്‍ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. ദിലീപ് മധ്യവയസ്‌കനായ കുടുംബസ്ഥനായാണ് സിനിമയിലെത്തുന്നത്. പോസ്റ്റര്‍ നല്‍കുന്ന സൂചന ദിലീപ് ഒരു ഡ്രൈവിംഗ് സ്‌കൂള്‍ നടത്തുന്നുവെന്നാണ്. ഉര്‍വശി അദ്ദേഹത്തിന്റെ ഭാര്യയായെത്തുന്നു. ജൂണ്‍ ഫെയിം വൈഷ്ണവി, തണ്ണീര്‍മത്തന്‍ദിനങ്ങള്‍ ഫെയിം നസ്ലേന്‍ എന്നിവരാണ് ദമ്പതികളുടെ രണ്ട് കുട്ടികളായെത്തുന്നത്.

കേശു ഈ വീടിന്റെ നാഥന്‍ സംവിധാനം ചെയ്യുന്നത് നാദിര്‍ഷയാണ്. തിരക്കഥ ദേശീയപുരസ്‌കാര ജേതാവ് സജീവ് പാഴൂര്‍ ഒരുക്കുന്നു. ദീലീപ് വ്യത്യസ്ത ലുക്കുകളില്‍ സിനിമയിലെത്തുന്നു. ഉര്‍വശിയും ദിലീപും ആദ്യമായാണ് ഒരുമിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയില്‍ സഹതാരങ്ങളായി എത്തുന്നത് അനുശ്രീ, സിദ്ദീഖ്, സലീം കുമാര്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ശ്രീജിത് രവി, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍,ഗണപതി, സ്വാസിക തുടങ്ങിയവരാണ്.

അനില്‍ നായര്‍ സിനിമാറ്റോഗ്രാഫി, പാട്ടുകള്‍ ഒരുക്കുന്നത് സംവിധായകന്‍ നാദിര്‍ഷ, ബിജിബാല്‍ പശ്ചാത്തലസംഗീതമൊരുക്കുന്നു. നാഡ് ഗ്രൂപ്പ്, ദിലീപ്, നാദിര്‍ഷ എന്നിവരുടെ പ്രൊഡക്ഷന്‍ ഹൗസ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. വിഷു സീസണില്‍ സിനിമ റിലീസ് ചെയ്യും.