Categories
Film News

കേശു ഈ വീടിന്റെ നാഥൻ ദിലീപിന്റെ പോസ്റ്റർ ശ്രദ്ധ നേടുന്നു

ദിലീപ് ചിത്രം കേശു ഈ വീടിന്റെ നാഥൻ കോവിഡ് വ്യാപനത്തെ തുടർന്ന് ഏറെ വൈകുകയായിരുന്നു. ചിത്രം അവസാനം റിലീസിനൊരുങ്ങുകയാണ്. കഴിഞ്ഞ ദിവസം വിഷു​ദിനത്തിൽ അണിയറക്കാർ ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. മധ്യവയസ്കനായാണ് താരം ചിത്രത്തിലെത്തുന്നത്.

നാദിർഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥൻ തിരക്കഥ ഒരുക്കുന്നത് സജീവ് പാഴൂർ ആണ്. ഉർവശി ദിലീപിന്റെ ഭാര്യയായി സിനിമയിലെത്തുന്നു. ഇരുവരും ആദ്യമായാണ് ദമ്പതികളായെത്തുന്നത്. ജൂൺ ഫെയിം വൈഷ്ണവിയും തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം നസ്ലേനും ദമ്പതികളുടെ മക്കളായെത്തുന്നു.

May be an image of 1 person, standing and text

അനുശ്രീ, സിദ്ദീഖ്, സലീം കുമാർ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ശ്രീജിത് രവി, ജാഫർ ഇടുക്കി, കോട്ടയം നസീർ, ​ഗണപതി, സ്വാസിക എന്നിവർ സ​ഹതാരങ്ങളായെത്തുന്നു. NAD ​ഗ്രൂപ്പ് – ദിലീപ് നാദിർഷ ടീമിന്റെ സിനിമ നിർമ്മിക്കുന്നു.