നാല്‍പത്തി ഒമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ പ്രഖ്യാപിച്ചു. മികച്ച നടിക്കുള്ള പുരസ്‌കാരം നിമിഷ സജയന്‍ സ്വന്തമാക്കി. ചോല, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് പുരസ്‌കാരം നേടിക്കൊടുത്തത്.
മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും സൗബിന്‍ ഷഹീരും പങ്കിട്ടു. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ജയസൂര്യയും, സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെ സൗബിനും പുരസ്‌കാരജേതാക്കളായി.

കാന്തന്‍ ദ ലവര്‍ ഓഫ് ഫ്്്ളവര്‍ ആണ് മികച്ച സിനിമ. സിനിമ നിര്‍മ്മിച്ചതും സംവിധാനം ചെയ്തതും സി.ഷെരീഫ് ആണ്. ഒരു ഞായറാഴ്ച എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം ശ്യാമപ്രസാദ് സ്വന്തമാക്കി. മികച്ച നവാഗത സംവിധായകന്‍ സക്കറിയ മുഹമ്മദ് ആണ്. ചിത്രം സുഡാനി ഫ്രം നൈജീരിയ. മികച്ച നടനും, മികച്ച നവാഗതസംവിധായകനുമുള്‍പ്പെടെ അഞ്ച് പുരസ്‌കാരങ്ങള്‍ സുഡാനി ഫ്രം നൈജീരിയ സ്വന്തമാക്കി. മികച്ച തിരക്കഥ, സ്വഭാവനടിമാര്‍,ജനപ്രിയ ചിത്രം എന്നിവയ്ക്കാണ് മറ്റു പുരസ്‌കാരങ്ങള്‍.

വേണുവിന്റെ കാര്‍ബണും അഞ്ച് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. ജോസഫ് എന്ന ചി്ത്രത്തിലെ അഭിനയത്തിലൂടെ ജോജു ജോര്‍ജ്ജ് മികച്ച സ്വഭാവനടനായി തിരഞ്ഞെടുക്കപ്പെട്ടു. എം പ്ദമകുമാര്‍ ആണ് സിനിമ സംവിധാനം ചെയ്തത്. അപ്പുവിന്‍രെ സത്യാന്വേഷണം എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരങ്ങളായി മാസ്റ്റര്‍ മിഥുന്‍, അബനി ആദി എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് അബനി മികച്ച ബാലതാരമാവുന്നത്. 2016ലെ കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചി്ത്രത്തിലൂടെ മികച്ച ബാലതാരമായിരുന്നു അബനി.

പ്രമുഖ സംവിധായകന്‍ കുമാര്‍ സാഹ്നിയാണ് ജൂറി ചെയര്‍മാന്‍. സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ്ജ് കിത്തു, ഛായാഗ്രാഹകന്‍ കെജി ജയന്‍, നിരൂപകരായ വിജയകൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത, സംവിധാകന്‍ പി.ജെ ഇഗ്നേഷ്യസ്, നടി നവ്യ നായര്‍, മോഹന്‍ദാസ് എന്നിവരും ജൂറി അംഗങ്ങളാണ്.

പനി എന്ന ചിത്രത്തിലെ സംവിധായകന്‍ സന്തോഷ് മണ്ടൂര്‍., ചോല എന്ന ചിത്രത്തിന്റെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍, സൗണ്ട ഡിസൈനിംഗിന് ചോല എന്ന ചിത്രത്തിന് സനല്‍ കുമാര്‍ ശശിധരന്‍, അഭിനയത്തിന് കെപിഎസി ലീല , രൗദ്രം എന്നിവര്‍ പ്രത്യേക ജൂറി പരാമര്‍ശം നേടി.

Published by eparu

Prajitha, freelance writer