Categories
Film News

ഉയരെ സ്‌പെഷല്‍ സ്‌ക്രീനിംഗുമായി കേരള ഗവണ്‍മെന്റ്

മനു അശോകന്‍ ഒരുക്കിയ ഉയരെയാണ് ഇപ്പോഴത്തെ സംസാരവിഷയം. കഴിഞ്ഞ വെള്ളിയാഴ്ച ഇറങ്ങിയ സിനിമയില്‍ പാര്‍വ്വതി, ആസിഫ് അലി, ടൊവിനോ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായെത്തിയത്. എല്ലാ മേഖലകളില്‍ നിന്നും പോസിറ്റീവ് പ്രതികരണങ്ങള്‍ നേടികൊണ്ട് ചിത്രം തിയേറ്ററുകളില്‍ മുന്നേറുകയാണ്. ആസിഡ് ആക്രമണം നേരിട്ട വ്യക്തി ജീവിതത്തില്‍ തന്റെ ലക്ഷ്യങ്ങള്‍ക്കായി പരിശ്രമിക്കുന്നതും നേടുന്നതുമാണ് കഥ. ബോബി സഞ്ജയ് ടീമിന്റേതാണ് തിരക്കഥ. പുതിയ മൂന്നു നിര്‍മ്മാതാക്കളാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഷെനുഗ, ഷെഗ്ന,ഷെര്‍ഗ എന്നിവര്‍ എസ് ക്യൂബ് സിനിമാസിന്റെ ബാനറിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

സാധാരണക്കാരുടേയും നിരൂപകരുടേയും സെലിബ്രിറ്റികളുടേയും ഹൃദയം കീഴടക്കാന്‍ ഈ സിനിമയ്ക്കായി.സിനിമാരംഗത്തെ പ്രമുഖരായ സത്യന്‍ അന്തിക്കാട്, മധുപാല്‍, ജൂഡ് ആന്റണി ജോസഫ്, അരുണ്‍ ഗോപി, സിതാര കൃഷ്ണകുമാര്‍ എന്നിവരെല്ലാം തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെ അവരുടെ നല്ല അഭിപ്രായം രേഖപ്പെടുത്തി.

കഴിഞ്ഞ ദിവസം കേരളത്തിലെ മന്ത്രി കെകെ ശൈലജ സിനിമ കണ്ട് ഫേസ്ബുക്ക് പേജില്‍ സിനിമയെയും അണിയറക്കാരേയും അഭിനന്ദിച്ചുകൊണ്ട് പോസ്റ്റ് ഇട്ടിരുന്നു. ഗവണ്‍മെന്റ് ഹോമുകളില്‍ താമസിക്കുന്ന കുട്ടികള്‍ക്കായി പ്രത്യേകം സ്‌ക്രീനിംഗ് നടത്താന്‍ ആലോചിക്കുന്നതായും ആരോഗ്യം, സോഷ്യല്‍ ജസ്റ്റിസ്, സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമം എന്നീ വിഭാഗങ്ങള്‍ നോക്കുന്ന മന്ത്രി പറയുകയുണ്ടായി. എല്ലാ രക്ഷിതാക്കളും കുട്ടികള്‍ക്കൊപ്പം സിനിമ കാണേണ്ടതിനെ കുറിച്ചും അവര്‍ സൂചിപ്പിച്ചു.

ഉയരെ അടിസ്ഥാനപരമായി ഒരു ആസിഡ് ആക്രമണം സര്‍ വൈവ് ചെയ്ത സ്ത്രീയുടെ കഥയാണെങ്കിലും സിനിമയില്‍ നല്ല രീതിയില്‍ സ്‌കെച്ച് ചെയ്‌തെടുത്ത കഥാപാത്രങ്ങളും സ്‌ട്രൈക്കിംഗ് പ്രൊഗ്രസീവ് പൊളിറ്റിക്‌സുമുണ്ട്. അണിയറക്കര്‍ ചീത്ത ബന്ധങ്ങളും സൗന്ദര്യത്തെ കുറിച്ചുള്ള തെറ്റായ ധാരണകളെ കുറിച്ചുമെല്ലാം സിനിമയില്‍ പറയുന്നുണ്ട്.