Categories
Film News teaser

കീര്‍ത്തി സുരേഷ് ചിത്രം പെന്‍ഗ്വിന്‍ ടീസര്‍

കീര്‍ത്തി സുരേഷ് നായികയായെത്തുന്ന പെന്‍ഗ്വിന്‍ ഓണ്‍ലൈന്‍ റിലീസിനൊരുങ്ങുകയാണ്. സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയിരിക്കുന്ന നാല് തെന്നിന്ത്യന്‍ നായികമാര്‍ ഒരുമിച്ചാണ്. മഞ്ജു വാര്യര്‍, തൃഷ, സാമന്ത, തപ്‌സി പന്നു എന്നിവര്‍ സോഷ്യല്‍ മീഡിയയിലൂടെ ടീസര്‍ ഷെയര്‍ ചെയ്തു.

പെന്‍ഗ്വിന്‍ കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്നു. അദ്ദേഹത്തിന്റെ തന്നെ സ്റ്റോണ്‍ ബഞ്ച് ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മദംപടി രംഗരാജ്, ലിംഗ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളായെത്തുന്നത്. അനില്‍ കൃഷ് എഡിറ്റിംഗും കാര്‍ത്തിക് പളനി സിനിമാറ്റോഗ്രാഫിയും ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണന്റേതാണ്.

ജൂണ്‍ 11ന് സിനിമയുടെ ട്രയിലറെത്തും.ആമസോണ്‍ പ്രൈമിലൂടെ ജൂണ്‍ 19 ന് ചിത്രം റിലീസ് ചെയ്യും. തമിഴിലും തെലുങ്കിലും മലയാളത്തില്‍ ഡബ്ബ് ചെയ്തു ചിത്രം റിലീസ് ചെയ്യുന്നു.