കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക കടക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കീര്‍ത്തിയുടെ ബോളിവുഡ് അരങ്ങേറ്റം ഇപ്പോള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ബദായി ഹോ സംവിധായകന് അമിത് ശര്‍മ്മയുടെ അടുത്ത ചിത്രത്തില്‍ അജയ് ദേവ്ഗാനൊപ്പം കീര്‍ത്തി സുരേഷ് ബോളിവുഡില്‍ അരങ്ങേറും. ബോണി കപൂര്‍, ആകാശ് ചൗള, അരുണവ ജോയ് സെന്‍ഗുപ്ത എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.
ഇന്ത്യയിലെ ലീഡിംഗ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ഒരു ട്വീറ്റിലൂടെയാണ് പ്രഖ്യാപനം നടത്തിയത്.
കീര്‍ത്തി സുരേഷ് – സൗത്ത് ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരം – അജയ് ദേവ്ദാനൊപ്പം ബോളിവുഡില്‍ അരങ്ങേറുന്നു. #BadhaaiHo സംവിധായകന് അമിത് ശര്‍മ്മ സംവിധാനം ചെയ്യും…ബോണി കപൂര്‍, ആകാശ് ചൗള, അരുണവ ജോയ് സെന്‍ഗുപ്ത നിര്‍മ്മിക്കും. എന്നായിരുന്നു ട്വീറ്റ്.
സൗത്തിലെ പ്രമുഖതാരങ്ങളില്‍ ഒരാളാണ് കീര്‍ത്തി സുരേഷ് ഇപ്പോള്‍. അഞ്ച് വര്‍ഷം മാത്രമായിട്ടുള്ള കരിയറില്‍ താരം സൗത്ത് ഇന്ത്യയിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ചു. മോഹന്‍ലാല്‍, സൂര്യ, ധനുഷ്, ദിലീപ്, വിജയ്, നാനി, പവന് കല്യാണ്‍, വിക്രം തുടങ്ങി.
മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ കോച്ച് സയ്യിദ് അബ്ദുള്‍ റഹീമിന്റെ ജീവത്തെ ആസ്പദമാക്കി ഒരുക്കുന്ന ബോളിവുഡ് സിനിമയിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍. 1956ലെ മെല്‍ബണ്‍ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ടീമിനെ സെമിഫൈനല്‍ വരെയെത്തിച്ച ആളാണ് സയ്യിദ്. ആര്‍കിടെക്ട് ഓഫ് മോഡേണ്‍ ഫുട്ബോള്‍ ഇന്‍ ഇന്ത്യ എന്നാണിദ്ദേഹം അറിയപ്പെടുന്നത്.