കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ അനിശ്ചിതാവസ്ഥ മാറ്റമില്ലാതെ തുടരുകയാണ്. സാധാരണ നിലയിലേക്ക് എന്നെത്തുമെനന് കാര്യത്തില്‍ ഒരുറപ്പുമില്ലാത്ത സാഹചര്യമാണ്. ലോകമൊന്നാകെ തിയേറ്ററുകളെല്ലാം അടഞ്ഞുകിടക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ വലിയ സിനിമകള്‍ നേരിട്ടുള്ള ഒടിടി റിലീസിന് തയ്യാറായിരിക്കുകയാണ്. ബോളിവുഡില്‍ വളരെ പ്രതീക്ഷയോടെ ഒരുക്കിയ ഗുലാബോ സിതാബോ, ഗുഞ്ജന്‍ സക്സേന, ലക്ഷ്മി ബോംബ്, ശകുന്തള ദേവി എന്നിവയെല്ലാം നേരിട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യുകയാണ്.
അതേ പോലെ ,ദക്ഷിണേന്ത്യയിലും നിരവധി ഫിലിംമേക്കേഴ്സ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലെ ഡയറക്ട് റിലീസിനൊരുങ്ങുകയാണ്. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് കീര്‍ത്തി സുരേഷ് ചിത്രം പെന്ഗ്വിന് ആമസോണ്‍ പ്രൈമിലൂടെ ജൂണില്‍ റിലീസ് ചെയ്യും. നവാഗതസംവിധായകന് ഈശ്വര്‍ കാര്‍ത്തിക് എഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ ബെഞ്ച് ഫിലിംസ് സിനിമ നിര്‍മ്മിച്ചിരിക്കുന്നു.
പെന്‍ഗ്വിനില്‍ കീര്‍ത്തി സുരേഷ് ഗര്ഭിണിയായാണെത്തുന്തന്. കഴിഞ്ഞ വര്‍ഷം കീര്‍ത്തി സുരേഷ് ദേശീയ പുരസ്കാരം സ്വന്തമാക്കിയ ശേഷം റിലീസ് ചെയ്യുന്ന ആദ്യ സോളോ ലീഡ് സിനിമയാണിത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, മിസ് ഇന്ത്യ, അണ്ണാതെ, ഗുഡ് ലക്ക് സഖി, രംഗ് ദേ എന്നിവയാണ് മറ്റു സിനിമകള്‍.