Categories
Film News trailer

കീർത്തി സുരേഷിന്‍റെ പുതിയ സിനിമ നെറ്റ്ഫ്ളിക്സ് റിലീസിന്

പെൻഗ്വിൻ എന്ന തമിഴ് സിനിമയ്ക്ക ശേഷം കീർത്തി സുരേഷ് നായികയാകുന്ന സിനിമയാണ് തെലുഗ് സിനിമ മിസ് ഇന്ത്യ. ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. നവംബർ 4ന് നെറ്റ്ഫ്ലിക്സിലൂടെ സിനിമ റിലീസ് ചെയ്യാനിരിക്കുകയാണ്. അണിയറക്കാർ സിനിമയുടെ ട്രയിലർ റിലീസ് ചെയ്തിരിക്കുകയാണിപ്പോൾ.

ഏപ്രിൽ 17ന് റിലീസ് തീരുമാനിച്ചതായിരുന്നു. ജൂണിൽ താരത്തിന്‍റെ പെൻഗ്വിൻ എന്ന സിനിമ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തിരുന്നു.

ഒരു സംരംഭകയായാണ് പുതിയ സിനിമയിൽ താരമെത്തുന്നത്. നരേന്ദ്രനാഥ് സംവിധാനം ചെയ്യുന്ന സിനിമയിൽ കീർത്തിക്കൊപ്പം ജഗപതി ബാബു, നരേഷ്, നവീൻ ചന്ദ്ര, നദിയ മൊയ്തു, കമല്‍ കാമരാജു എന്നിവരുമെത്തുന്നു.