Categories
Film News teaser

ഗുഡ് ലക്ക് സഖി ടീസര്‍

കീര്‍ത്തി സുരേഷ് നായികയായെത്തുന്ന പുതിയ സിനിമയാണ് ഗുഡ് ലക്ക് സഖി. തെലുങ്കില്‍ ഒരുക്കുന്ന സിനിമയുടെ മലയാളം, തമിഴ് വെര്‍ഷനുകളുടേയും ടീസര്‍ റിലീസ് ചെയ്തിട്ടുണ്ട്.

തെലുഗ് ടീസര്‍ പ്രഭാസും, തമിഴ് വിജയ് സേതുപതിയും റിലീസ് ചെയ്തു. മലയാളം ടീസര്‍ റിലീസ് ചെയ്തത് പൃഥ്വിരാജ് ആണ.്

നിര്‍ഭാഗ്യവതിയായ പെണ്‍കുട്ടി സഖി ആയി കീര്‍ത്തി സുരേഷ് എത്തുന്നു. ആദി പിനിഷെട്ടിയാണ് നായകന്‍. ഗുഡ് ലക്ക് സഖി ഒരു സ്‌പോര്‍ട്ട്‌സ് റോം കോം സിനിമയാണ്. ഷൂട്ടര്‍ ആയാണ് കീര്‍ത്തി എത്തുന്നത്.ആദി പിനിഷെട്ടി തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമാകുന്നു. ജഗപതി ബാബു ഷൂട്ടിംഗ് കോച്ച് ആണ്.

രാഹുല്‍ രാമകൃഷ്ണന്, ജഗപതി ബാബു എന്നിവരും സിനിമയിലുണ്ട്. നാഗേഷ് കുകുനൂര്‍, സംവിധാനം ചെയ്യുന്ന സിനിമ. സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദ് , ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു. സുധീര്‍ ചന്ദ്ര പാതിരി നിര്‍മ്മിച്ചിരിക്കുന്നു.