സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ അടുത്ത സിനിമ , തലൈവര്‍ 168 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമ ശിവ സംവിധാനം ചെയ്യുന്നു. സണ്‍ പിക്ചേഴ്സ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. ഹൈദരാബാദില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങിയിരിക്കുകയാണ്. കീര്‍ത്തി സുരേഷ്,മീന, ഖുശ്ബു, പ്രകാശ് രാജ്, സൂരി എന്നിവര്‍ ചിത്രത്തിലെത്തുമെന്ന് അറിയിച്ചിരുന്നു.
താരങ്ങളെ അറിയിച്ചതുമുതല്‍ തന്നെ ആരായിരിക്കും രജനീകാന്തിന്റെ നായികയാവുകയെന്നത് ഊഹാപോഹങ്ങളും ഇറങ്ങിയിരുന്നു. മൂന്ന് താരങ്ങളില്‍ കീര്‍ത്തി സുരേഷ് രജനീകാന്തിന്റെ സഹോദരിയായെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ടുകളനുസരിച്ച് രജനീകാന്തിന്റെ അച്ഛന് വൈകി പിറന്ന മകളായാണ് കീര്‍ത്തി എത്തുന്നത്. എന്നാല്‍ ഇനിയും മറ്റു രണ്ട് താരങ്ങളില്‍ ആരായിരിക്കും രജനീകാന്തിന്റെ നായികയാവുകയെന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.
തലൈവര്‍ 168 ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. സണ്‍പിക്ചേഴ്സ് നിര്‍മ്മിക്കുന്ന സിനിമയില്‍ വെട്രി ക്യാമറയും ഇമ്മാന് സംഗീതവും ഒരുക്കുന്നു. ദിവാലി 2020ന് ചിത്രം റിലീസ് ചെയ്യാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.