Categories
Film News

കീര്‍ത്തി സുരേഷ് പ്രണവ് മോഹന്‍ലാലിന്റെ അടുത്ത ചിത്രത്തില്‍

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്നുവെന്ന വാര്‍ത്തകള്‍ എത്തുന്നു. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ നായികയായെത്തുന്നുവെന്നാണ് പുതിയ വാര്‍ത്തകള്‍. സിനിമയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഇനിയും വന്നിട്ടില്ല.
മലയാളത്തിലാണ് കീര്‍ത്തി സുരേഷ് തുടങ്ങിയതെങ്കിലും താരം മലയാളത്തിലേക്കെത്തിയിട്ട് നാളെറെയായി. റിംഗ് മാസ്റ്റര്‍ എന്ന ദിലീപ് സിനിമയില്‍ 2014ലാണ് താരം അവസാനം മലയാളത്തിലെത്തിയത്. ഈ വര്‍ഷം ആദ്യം കീര്‍ത്തി പ്രിയദര്‍ശന്‍ ഒരുക്കുന്ന മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന സിനിമയില്‍ അഭിനയിച്ചു. സിനിമയില്‍ പ്രണവ് അതിഥി വേഷത്തിലെത്തുന്നുണ്ട്. സിനിമ റിലീസ് ചെയ്താല്‍ മാത്രമേ ഇരുവരും സ്‌ക്രീനില്‍ ഒരുമിച്ചെത്തുന്നുണ്ടോയെന്നറിയാനാവൂ.