കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക് കടക്കുകയാണെന്ന് നേരത്തെ അറിയിച്ചിരുന്നു. മൈതാന്‍ എന്ന ഫുട്ബോള്‍ ചിത്രത്തിലൂടെയാണ് താരം ഹിന്ദിയിലേക്ക് പോവുന്നത്. ചിത്രീകരണം ഇതിനോടകം തന്നെ ആരംഭിച്ചു. അജയ് ദേവ്ഗണ് ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ബദായ് ഹോ ഫെയിം അമിത് ശര്‍മ്മ ആണ് സിനിമ ഒരുക്കുന്നത്. ബോണി കപൂര്‍, ആകാശ് ചൗള, അരുണവ ജോയ് സെന്‍ഗുപ്ത എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു.
റിപ്പോര്‍ട്ടുകളനുസരിച്ച് മൈതാന്‍ സയ്യിദ് അബ്ദുള്‍ റഹീം എന്ന മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ കോച്ച്, ഇന്ത്യന്‍ മോഡേണ്‍ ഫുട്ബോള്‍ ആര്‍കിടെക്ട് എന്നറിയപ്പെടുന്ന വ്യക്തിയുടെ ജീവിതത്തെ ആസ്പദമാക്കിയാണെന്നാണ്. 1956ലെ മെല്‍ബേണ്‍ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനെ സെമിഫൈനല്‍ വരെ എത്തിക്കാന്‍ ഇദ്ദേഹത്തിനായി. 1956-62 കാലയളവാണ് സിനിമയില്‍ പറയുന്നത്.
ദേശീയ പുരസ്കാരം സ്വന്തമാക്കിയ ശേഷം കീര്‍ത്തിയെ നേടി നിരവധി അവസരങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്. തമിഴില്‍ ഒരു സോളോ ലീഡ് ചിത്രത്തിലും താരം കരാറായിട്ടുണ്ട്. കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന ചിത്രം ഇമോഷണല്‍ മിസ്റ്ററി ത്രില്ലര്‍ ആണ്. മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹത്തിലും കീര്‍ത്തി എത്തുന്നു.