ഈദിനോടനുബന്ധിച്ച് മഞ്ജുവാര്യര്‍ തന്റെ പുതിയ സിനിമ കയറ്റം ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. പോസ്റ്ററില്‍ പര്‍വതാരോഹകയുടെ വേഷത്തിലുള്ള മഞ്ജുവാണുള്ളത്.
പുരസ്കാരജേതാവായ സനല്‍ കുമാര്‍ ശശിധരന് ഒരുക്കുന്ന സിനിമ പൂര്‍ണമായും ഹിമാചല്‍പ്രദേശിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മഞ്ജു വാര്യര്‍, ഷാജി മാത്യു, അരുണ മാത്യു എന്നിവരുമായി ചേര്‍ന്ന് സിനിമ നിര്‍മ്മിച്ചിരിക്കുന്നു.
കഴിഞ്ഞ ആഗസ്റ്റ്മാസത്തില്‍ മഞ്ജുവാര്യരടങ്ങുന്ന സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഹിമാചല്‍ പ്രദേശിലുണ്ടായ വെള്ളപ്പൊക്കത്തിലകപെട്ട് അവിടെ കുടുങ്ങുകയുമുണ്ടായി. കേരളഗവണ്മെന്റിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് ടീമിന് സുരക്ഷിതമായി തിരികെത്താനായത്.
സനല്‍കുമാറിന്റെ മുന്‍സിനിമകള്‍ പോലെ കയറ്റവും തിയേറ്റര്‍ റിലീസിന് മുമ്പായി ഫിലിം ഫെസ്റ്റിവലുകളിലാവും പ്രദര്‍ശിപ്പിക്കുക.