Categories
Film News

കാവല്‍ ടീസര്‍ നാളെയെത്തും

സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തില് ജൂണ്‍ 26ന് ആരാധകര്‍ക്കുള്ള പ്രത്യേക സമ്മാനമായി താരത്തിന്റെ പുതിയ സിനിമ കാവല്‍ ടീസര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്യും. നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ സുരേഷ്‌ഗോപി പഴയ മാസ് രൂപത്തിലാണെത്തുന്നത്. ആക്ഷന്‍ ഫാമിലി ഡ്രാമയായ സിനിമ ഇടുക്കി ഹൈറേഞ്ചിലെ വ്യത്യസ്ത കാലഘട്ടങ്ങളിലെ കഥയാണ് പറയുന്നത്.

കാവല്‍ സിനിമയില്‍ രഞ്ജി പണിക്കര്‍ തുല്യപ്രാധാന്യമുള്ള വേഷം ചെയ്യുന്നു. രണ്ട് താരങ്ങളും യുവാക്കളായും പ്രായമേറിയ കാലത്തിലും സിനിമയിലെത്തുന്നു. സയാ ഡേവിഡ്, അലന്‍സിയര്‍, ഐഎം വിജയന്‍, സുജിത് ശങ്കര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, സന്തോഷ് കീഴാറ്റൂര്‍, മുത്തുമണി, പത്മരാജ് രതീഷ് എന്നിവരും സഹതാരങ്ങളായെത്തുന്നു. ജോബി ജോര്‍ജ്ജ് ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ് ബാനര്‍ സിനിമ നിര്‍മ്മിക്കുന്നു.

കാവല്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനുണ്ട്. ലോക്ഡൗണ്‍ പ്രഖ്യാപിക്കും മുമ്പ് സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലായിരുന്നു. 10ദിവസത്തെ ചിത്രീകരണം ബാക്കിയുള്ളപ്പോഴാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍, ഡബ്ബിംഗ് തുടങ്ങിയിരിക്കുകയാണ്.