സുരേഷ്ഗോപിയുടെ അടുത്ത ചിത്രം കാവല്‍ ടീസര്‍ ജൂണ്‍ 26ന് താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്യും. നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമ നീണ്ട ഇടവേളയ്ക്ക് ശേഷം മാസ് ഗെറ്റപ്പില്‍ സുരേഷ് ഗോപി തിരിച്ചെത്തുന്ന സിനിമ കൂടിയാണ്. ആക്ഷന്‍ ഫാമിലി ഡ്രാമയായ സിനിമയുടെ കഥ നടക്കുന്നത് ഇടുക്കി ഹൈറേഞ്ചുകളില്‍ രണ്ട് വ്യത്യസ്ത കാലങ്ങളിലായാണ്.
കാവല്‍ ലോക്ഡൗണ്‍ ആരംഭിക്കും മുമ്പ് ചിത്രീകരണം പൂര്‍ത്തീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു. 10ദിവസത്തെ ചിത്രീകരണം കൂടിയാണ് ബാക്കിയുണ്ടായിരുന്നത്. സിനിമയുടെ അണിയറക്കാര്‍ പോസ്്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചിരിക്കുകയാണിപ്പോള്‍. ഡബ്ബിംഗ് ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
രഞ്ജി പണിക്കര്‍ സുരേഷ് ഗോപിക്കൊപ്പം പ്രധാനകഥാപാത്രമായെത്തുന്നുണ്ട് സിനിമയില്‍. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളില്‍ ഇരുതാരങ്ങളും ചിത്രത്തിലെത്തുന്നു. സയാ ഡേവിഡ്, അലന്‍സിയര്‍, ഐഎം വിജയന്, സുജിത് ശങ്കര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, സന്തോഷ് കീഴാറ്റൂര്‍, മുത്തുമണി, പത്മരാജ് രതീഷ് എന്നിവരും ചിത്രത്തിലുണ്ട്.
ദേശീയ പുരസ്കാരജേതാവ് നിഖില്‍ എസ് പ്രവീണ്‍ ഡിഒപി, രഞ്ജിന് രാജ് – ജോസഫ് ഫെയിം സംഗീതം എന്നിവരാണ് അണിയറയില്‍. ജോബി ജോര്‍ജ്ജ് ഗുഡ് വില്‍ എന്റര്ടെയ്ന്മെന്റ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.