പ്രശസ്ത കായികതാരങ്ങളുടെ ബയോപികുകള്‍ ബോളിവുഡില്‍ പുതിയ കാര്യമല്ല. പുതിയതായി വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് പ്രശസ്ത അത്ലറ്റ് പി ടി ഉഷയുടെ ബയോപികില്‍ ഉഷയായി കത്രീന കെയ്ഫ് എത്തുമെന്നാണ്. ആഡ് ഫിലിം മേക്കര്‍ രേവതി എസ് വര്‍മ്മ സംവിധാനം ചെയ്യുന്ന സിനിമ തമിഴ്, തെലുഗ്, മലയാളം ഭാഷകളിലാണ് ഇറങ്ങുക. രണ്ട് വര്‍ഷം മുമ്പെ പ്രിയങ്ക ചോപ്രയെ വച്ച് സിനിമ പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും നടന്നിരുന്നില്ല.
ഇന്ത്യന്‍ ട്രാക്കിലെ റാണിയായാണ് പിടി ഉഷ അറിയപ്പെടുന്നത്. പത്മ ശ്രീ, അര്‍ജ്ജുന പുരസ്കാരങ്ങള്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. 1984ലെ ലോസ്ആഞ്ജല്സ് ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട് പിടി ഉഷ. 55.42സെക്കന്റുകൊണ്ട് നാലാംസ്ഥാനത്ത് ഫൈനല്‍ റൗണ്ടിലെത്തി. 1/100 സെക്കന്റിന്റെ വ്യത്യാസത്തിലാണ് വെങ്കലമെഡല്‍ നഷ്ടമായത്. 101 ഇന്റര്‍നാഷണല്‍ മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. സതേണ്‍ റെയില്‍വേയില്‍ ഓഫീസറാണ് പിടി ഉഷ ഇപ്പോള്‍. കൂടാതെ യുവ അത്ലറ്റുകളെ പരിശീലിപ്പിക്കുന്നതിനായി കേരളത്തിലെ കോഴിക്കോട് ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സ് സ്ഥാപിച്ചിരിക്കുന്നു.
കത്രീന കെയ്ഫ് പിടി ഉഷയായെത്തുമ്പോള് എങ്ങനെയിരിക്കുമെന്നറിയാന്‍ താത്പര്യത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍. റിപ്പോര്‍ട്ടുകള്‍ പറയുന്നത് സംവിധായിക രേവതി അടുത്തിടെ കത്രീനയെ സമീപിച്ച് സ്ക്രിപ്റ്റ് അവതരിപ്പിച്ചുവെന്നാണ്. ഇംഗ്ലീഷ്, ഹിന്ദി, ചൈനീസ്, റഷ്യന്‍ ഭാഷകളിലും സിനിമ നിര്‍മ്മിക്കാന്‍ പ്ലാനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്.