Categories
Film News

കഥകൾ ചൊല്ലിടാം: അൽഫോൺസ് പുത്രൻ സംഗീതസംവിധാനത്തിലേക്ക്

അൽഫോൺസ് പുത്രൻ സംഗീതസംവിധായകനാവുകയാണ് കഥകൾ ചൊല്ലിടാമിലൂടെ. പാരന്‍റ്ഹുഡിനെ കുറിച്ച് മനോഹരമായ ഒരു ഗാനം. വിനീത് ശ്രീനിവാസൻ, കുഞ്ചാക്കോ ബോബൻ, ഷറഫുദ്ദീൻ, കൃഷ്ണ ശങ്കർ, വിനയ് ഫോർട്ട് എന്നിവർ കുട്ടികൾക്കൊപ്പം ഗാനരംഗത്തെത്തുന്നു. വിനീത് വരികൾ എഴുതുകയും ഗാനം ആലപിക്കുകയും ചെയ്തിരിക്കുന്നു. ഹേഷാം അബ്ദുൾ വഹാബ് അറേഞ്ച്മെന്‍റ്സും മിക്സിംഗും ചെയ്തിരിക്കുന്നു.

അൽഫോണ്‍സ് പുത്രൻ ആണ് എഡിറ്റിംഗ് ചെയ്തിരിക്കുന്നത്. ഓരോ താരങ്ങളും ഓരോ സെഗ്മെന്‍റാണ് അവതരിപ്പിക്കുന്നത്. കുഞ്ചാക്കോ ബോബൻ ആകാശം, വിനീത് ശ്രീനിവാസൻ വായു, ഷറഫുദ്ദീൻ ഭൂമി, കൃഷ്ണ ശങ്കർ വെളിച്ചം, വിനയ് ഫോർട്ട് വെള്ളം.