പ്രശസ്ത സംവിധായകന് ശ്യാമപ്രസാദ് പല സാഹിത്യകൃതികളും സിനിമകളാക്കിയിട്ടിട്ടുണ്ട്. അടുത്ത ചിത്രവും അത്തരത്തിലുള്ള ഒന്നാണ്. അനീസ് സലീമിന്റെ പ്രശസ്ത നോവല്‍ ദ സ്മോള്‍ ടൗണ്‍ സീ , കാസിമിന്റെ കടല്‍ എന്ന പേരില്‍ ശ്യാമപ്രസാദ് ഒരുക്കുന്നു. ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന റിപ്പോര്‍ട്ടുകളനുസരിച്ച് വര്‍ക്കലയില്‍ സിനിമയുടെ ചിത്രീകരണം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
ഹാരിഷ് ഉത്തമന്, തമിഴിലും മലയാളത്തിലും പ്രശസ്തനായ താരമാണ് സിനിമയില്‍ പ്രധാനകഥാപാത്രമാകുന്നത്. 13വയസ്സുള്ള ഒരു ആണ്‍കുട്ടി സിറ്റി ലൈഫില്‍ നിന്നും സമാധാനപരമായ കടലോര പ്രദേശത്തേക്ക് അസുഖബാധിതനായ അച്ഛന്റെ ആ്ഗ്രഹപ്രകാരം മാറുന്നതാണ്.
ഹാരിഷ് ഉത്തമന് അച്ഛന് വേഷത്തിലെത്തുന്നു. ആര്യ സലീം, ഈമയൗ, ഫ്രഞ്ച് വിപ്ലവം, തമാശ എന്നിവയിലൂടെ പ്രശസ്തയായ താരമാണ് ഹാരിഷിന്റെ ഭാര്യവേഷത്തിലെത്തുന്നത്. അധികം അറിയപ്പെട്ടിട്ടില്ലാത്ത ഒരു കൂട്ടം താരങ്ങളും നിരഞ്ജന്സ കൂത്താട്ടുകുളം ലീല, മായ, കൃഷ്ണപ്രിയ നസീര്‍ എന്നിവരും സിനിമയിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അണിയറക്കാര്‍ പുറത്തുവിടാനിരിക്കുന്നതേ ഉള്ളൂ.