Categories
Film News

ജിത്തു ജോസഫ് കാര്‍ത്തി സിനിമ ചിത്രീകരണം പൂര്‍ത്തിയായി

സംവിധായകന്‍ ജിത്തു ജോസഫ് ആദ്യമായി തമിഴില്‍ ഒരുക്കുന്ന സിനിമ ചിത്രീകരണം പൂര്‍ത്തിയായി. പേരിട്ടിട്ടില്ലാത്ത സിനിമയില്‍ നായകനാകുന്നത് കാര്‍ത്തിയാണ്, നിഖില വിമല്‍ കാര്‍ത്തിയുടെ നായികയായെത്തുന്നു. കാര്‍ത്തി, ജ്യോതിക ആദ്യമായി സ്‌ക്രീനില്‍ ഒരുമിക്കുകയാണ് ഈ സിനിമയിലൂടെ.

പ്രശസ്ത താരം സത്യരാജ് ഇരുവരുടേയും അച്ഛനായി ചിത്രത്തിലെത്തുന്നു. കുടുംബചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്‍സണ്‍ പോള്‍, ഹരീഷ് പേരടി, സീത സൗകാര്‍ ജാനകി, അമ്മു അഭിരാമി, ഇളവരശു എന്നിവര്‍ സഹതാരങ്ങളായെത്തുന്നു. ആര്‍ ഡി രാജശേഖര്‍ ക്യാമറയും, ഗോവിന്ദ് വസന്ത, തമിഴിലെ പോപുലര്‍ സംഗീതസംവിധായകന്‍, സംഗീതവുമൊരുക്കുന്നു.

പാരലല് മൈന്റസ് സിനിമ നിര്‍മ്മിക്കുന്നു. വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് സിനിമ അവതരിപ്പിക്കുന്നു. ഒക്ടോബറില്‍ സിനിമ റിലീസ് ചെയ്യാനാണ് അണിയറക്കാര്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്.