Categories
Film News

ഇന്ത്യൻ സിനിമയിലെ മഹാ നടൻ മമ്മൂക്കയ്ക്ക് തമിഴിലേക്ക് വീണ്ടും സ്വാഗതമെന്ന് കാർത്തിക് സുബ്ബരാജ്; മമ്മൂക്ക ചിത്രം പേരൻപിനായി കാത്തിരിയ്ക്കുന്നെന്നും ട്വീറ്റ്

മലയാളത്തിന്റെ  മഹാ നടൻ മമ്മൂക്കയ്ക്ക് സ്വാഗതമോതി പ്രശസ്ത  സംവിധായകൻ കാർത്തിക് സുബ്ബരാജ് . ഏറെ നാളുകൾക്ക് ശേഷമാണ് മമ്മൂക്ക ഒരു തമിഴ് ചിത്രത്തിലെത്തുന്നത് , തങ്ക മീൻകളും തരമണിയുമൊക്കെ സംവിധാനം ചെയ്ത റാം ഒരുക്കുന്ന പേരൻപിലൂടെയാണ് മമ്മൂട്ടി തമിഴിലെത്തുന്നത്.
തമിഴ് സിനിമാ ലോകവും മലയാള സിനിമാ ലോകവും ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രങ്ങളിൽ ഒന്നുമാണ് പേരൻപ് .
തമിഴിലെ സൂപ്പർ ഹിറ്റായോടുന്ന പേട്ടയുടെ സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ മമ്മൂക്കയെകുറിച്ചുള്ള ട്വീറ്റന് ലഭിയ്ക്കുന്ന സ്വീകാര്യത മമ്മൂട്ടിയെന്ന മഹാ നടനുള്ള അംഗീകാരത്തിന്റെ കൂടി തെളിവാണ് .
ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടൻമാരിൽ ഒരാളായ മമ്മൂക്കയെ ഒരു പതിറ്റാണ്ടിന് ശേഷം വീണ്ടും  തമിഴ് സിനിമയിലേയ്ക്ക് സ്വാഗതം ചെയ്യാം. ഫെബ്രുവരി ഒന്ന് മുതൽ പേരൻപ് തിയേറ്ററുകളിലുണ്ട്, സ്ക്രീനിൽ റാമിന്റെ മാജിക് കാണാൻ കാത്തിരിയ്ക്കുന്നെന്നും കാർത്തിക് ട്വീറ്റ് ചെയ്തു .