അടുത്തിടെ നടി തൃഷ സംവിധായകന് ഗൗതം മേനോനൊപ്പം പുതിയ പ്രൊജക്ട് ചെയ്യുന്നുവെന്ന സൂചനകള്‍ നല്‍കിയിരുന്നു. പ്രൊജക്ടിനെ സംബന്ധിച്ച് പല വാര്‍ത്തകളും സോഷ്യല്‍മീഡിയകളില്‍ നിറഞ്ഞിരുന്നു. ലോക്ഡൗണ്‍ ഷോട്ഫിലിം ആണ് പ്രൊജക്ട്. ഇതില്‍ ജെസിയായെത്തുന്നു തൃഷ.കാര്‍ത്തിക് ഡയല് സെയ്ത യെന്‍ എന്നാണ് ഷോട്ട്ഫിലിമിന്റെ പേര്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. വിണ്ണൈത്താണ്ടി വരുവായ എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലെ കഥാപാത്രമാണ് ജെസി. ടീസര്‍ പുറത്തെത്തിയതോടെയുള്ള ആരാധകരുടെ ഒരു കൂട്ടം ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരമായി സംവിധായകന് കാത്തിരിക്കാനും ചിത്രം ഉടനെത്തുമെന്നുമുള്ള മറുപടിയാണ് നല്‍കുന്നത്.
2010ല്‍ റിലീസ് ചെയ്ത തൃഷ, ചിമ്പു ചിത്രമാണ് വിണ്ണൈത്താണ്ടി വരുവായ. തമിഴിലെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രമായി വിണ്ണൈത്താണ്ടി വരുവായ മാറി. സംവിധായകന് ഗൗതം മേനോന് സിനിമയ്ക്ക് ഒരു സ്വീകല്‍ ഒരുക്കുന്നതിനെ സംബന്ധിച്ച് ഇടക്കിടെ പറയാറുണ്ട്.
ടീസറില്‍ ജെസി, കാര്‍ത്തികിനെ ഫോണില്‍ വിളിക്കുകയാണ്. തൃഷയുടെ അമ്മ ഉമ കൃഷ്ണന് ആണ് വീഡിയോ ഷൂട്ട് ചെയ്തത്.