അല്ലു അര്‍ജ്ജുന്‍ ചിത്രം അല വൈകുണ്ഠപുരം ലോ മികച്ച വിജയം നേടി മുന്നേറുകയായിരുന്നു തിയേറ്ററുകളില്‍ കോവിഡ് വ്യാപനം തുടങ്ങും മുമ്പ്. സിനിമ ഇപ്പോള്‍ ബോളിവുഡില്‍ റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്. റിപ്പോര്‍ട്ടുകളനുസരിച്ച് കാര്‍ത്തിക ആര്യന്‍ ഹിന്ദി വെര്‍ഷനില്‍ നായകകഥാപാത്രമായെത്തുന്നു. സംവിധായകനേയോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

ത്രിവിക്രം ശ്രീനിവാസ് ഒരുക്കിയ ഒരു എന്റര്‍ടെയ്‌നര്‍ ആയിരുന്നു അല വൈകുണ്ഠപുരംലോ. അല്ലു അര്‍ജ്ജുന്‍, നായകനായെത്തിയ സിനിമയില്‍ എസ് തമന്‍ ഒരുക്കിയ ഗാനങ്ങളും ഏറെ ശ്രദ്ധേയമായി. പൂജ ഹെഡ്‌ജെ, നിവേത പേതുരാജ് എന്നിവരായിരുന്നു നായികമാര്‍. സമുദ്രക്കനി, തബു, ജയറാം, സുശാന്ത്, നവ്ദീപ്, രാജേന്ദ്ര പ്രസാദ്, വെണ്ണല കിഷോര്‍ എന്നിവരും സിനിമയിലെത്തി.

Published by eparu

Prajitha, freelance writer