Categories
Film News

കാർത്തി – രശ്മിക മന്ദാന ചിത്രം സുൽത്താൻ ഫസ്റ്റ്ലുക്ക് പോസ്റ്റർ

ദീപാവലി ദിനത്തിൽ കാർത്തിയുടെ പുതിയ സിനിമ സുൽത്താൻ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ബക്കിയരാജ് കണ്ണൻ – റെമോ ഫെയിം ഒരുക്കുന്ന സിനിമയിൽ രശ്മിക മന്ദാന, സൗത്ത് ഇന്ത്യയിലെ മോസ്റ്റ് പോപുലർ താരം നായികയായെത്തുന്നു. താരം തമിഴിൽ ആദ്യമായെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. എസ്ആർ പ്രകാശ് ബാബു, എസ് ആർ പ്രഭു- ഡ്രീം വാര്യർ പിക്ചേഴ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.

റൊമാൻസും, ആക്ഷനും ഉള്ള ഫാമിലി ഡ്രാമയാണ് സുൽത്താൻ. കോമഡി താരം യോഗി ബാബു, മൻസൂർ അലി ഖാൻ എന്നിവരും പ്രധാനതാരങ്ങളായെത്തുന്നു. വിവേക്- മെർവിൻ കൂട്ടുകെട്ട് സംഗീതമൊരുക്കുന്നു. റൂബൻ ആണ് എഡിറ്റർ. സത്യൻസൂര്യൻ സിനിമാറ്റോഗ്രാഫി. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അണിയറക്കാർ അടുത്ത വർഷമാദ്യം തിയേറ്റർ റിലീസ് ആണ് പ്ലാന്‍ ചെയ്യുന്നത്.

കാർത്തിയുടെ നിരവധി സിനിമകൾ വരാനിരിക്കുന്നു. ഇരുമ്പുതിരൈ ഫെയിം മിത്രൻ ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ് കാർത്തി. ചിത്രത്തിൽ ഡബിൾ റോളിലെത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ. മണിരത്നം ചിത്രം പൊന്നിയിൻ സെൽവൻ ആണ് ഒരു സിനിമ.