Categories
Film News

കാര്‍ത്തി- ജിത്തു ജോസഫ് സിനിമ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

കാര്‍ത്തി ചിത്രം കൈതി മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു.

മലയാളി സംവിധാകന്‍ ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയില്‍ കാര്‍ത്തി നായകനായെത്തുന്നു. ചിത്രം ഫാമിലി ത്രില്ലര്‍ ആണ്. സിനിമയുടെ ചിത്രീകരണം ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അണിയറക്കാര്‍ റിലീസ് തീയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചിത്രം ഡിസംബര്‍ 20ന് റിലീസ് ചെയ്യുമെന്നാണ് പുതിയതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

നിഖില വിമല്‍ ചിത്രത്തില്‍ കാര്‍ത്തിയുടെ നായികയായെത്തുന്നു. ജ്യോതിക ആദ്യമായി കാര്‍ത്തിയ്‌ക്കൊപ്പമെത്തുന്നു സിനിമയില്‍. കാര്‍ത്തി കഥാപാത്രത്തിന്റെ സഹോദരിയായാണ് താരമെത്തുന്നത്. പ്രശസ്ത താരം സത്യരാജ് ചിത്രത്തില്‍ ഇരുവരുടേയും അച്ഛന്‍ വേഷം ചെയ്യുന്നു. അന്‍സണ്‍ പോള്‍, ഹരീഷ് പേരടി, സീത സൗകര്‍ ജാനകി, അമ്മു അഭിരാമി, ഇളവരശ് എന്നിവര്‍ സഹതാരങ്ങളായെത്തുന്നു.

അണിയറയില്‍ ആര്‍ഡി രാജശേഖര്‍ സിനിമാറ്റോഗ്രാഫര്‍, ഗോവിന്ദ് വസന്ത സംഗീതം ഒരുക്കുന്നു. പാരലല്‍ മൈന്റ്‌സ് നിര്‍മ്മിക്കുന്നു സിനിമ അവതരിപ്പിക്കുന്നത് വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് ആണ്.