Categories
gossip

ജിത്തു ജോസഫിന്റെ അടുത്ത ചിത്രത്തില്‍ കാര്‍ത്തിയും ജ്യോതികയും

ജിത്തു ജോസഫ് തമിഴില്‍ കാര്‍ത്തിയെ നായകനാക്കി സിനിമ ഒരുക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംവിധായകന്‍ തന്നെ ഒരു അഭിമുഖത്തില്‍ അറിയിച്ചിരുന്നതാണിത്. പുതിയ വാര്‍ത്തകള്‍ പറയുന്നത് ജ്യോതിക സിനിമയുടെ ഭാഗമാകുന്നുവെന്നാണ്. വളരെ പ്രധാനപ്പെട്ട വേഷത്തിലാണ് ജ്യോതിക എത്തുക എന്നാണ് പറയുന്നത്. വാര്‍ത്തകള്‍ ശരിയാവുകയാണെങ്കില്‍ ഏട്ടത്തിയമ്മയ്‌ക്കൊപ്പമുള്ള കാര്‍ത്തിയുടെ ആദ്യസിനിമയായിരിക്കുമിത്.

ഇപ്പോള്‍ ജിത്തു ജോസഫ് റെന്‍സില്‍ ഡി സില്‍വ, മണികണ്ഠന്‍ എന്നിവരുടെ തിരക്കഥയില്‍ വര്‍ക്ക് ചെയ്യുകയാണ്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം, കാസ്റ്റ് ഉള്‍പ്പെടെ ഉടന്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്. ഏപ്രിലില്‍ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാര്‍ത്തി ഇപ്പോള്‍ മാനാഗാരം ഫെയിം ലോകേഷ് കനകരാജിന്‍രെ സിനിമയുടെ ചിത്രീകരണത്തിലാണ്. കൂടാതെ മറ്റു പ്രൊജക്ടുകളുമുണ്ട്. റെമോ സംവിധായകന്‍ ബക്കിയരാജ് കണ്ണനൊപ്പം ഒരു സിനിമയ്ക്കും കാര്‍ത്തി സൈന്‍ ചെയ്തിട്ടുണ്ട്. ആക്ഷന്‍ കം ഫാമിലി ഡ്രാമ ചിത്രത്തില്‍ സൗത്ത് ഇന്ത്യന്‍ സെന്‍സേഷന്‍ റഷ്മിക മന്ദാനയും എത്തുന്നുണ്ട്.