Categories
Film News

ജിത്തു ജോസഫ് ചിത്രത്തില്‍ കാര്‍ത്തിയും ജ്യോതികയും സഹോദരങ്ങളായെത്തും

സംവിധായകന്‍ ജിത്തു ജോസഫ് തമിഴില്‍ കാര്‍ത്തിയെ നായകനാക്കി പുതിയ സിനിമ ഒരുക്കുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജ്യോതിക സിനിമയില്‍ പ്രധാന കഥാപാത്രമായെത്തുന്നു. കാര്‍ത്തിയുടെ സഹോദരിയായാണ് സിനിമയില്‍ ജ്യോതികയെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ജ്യോതിക ഇതാദ്യമായാണ് ബ്രദര്‍ ഇന്‍ ലോ കാര്‍ത്തിയോടൊപ്പം അഭിനയിക്കുന്നത്. മലയാളി താരം അന്‍സണ്‍ പോള്‍ സിനിമയില്‍ പ്രധാന വേഷത്തിലുണ്ട്.

ജിത്തു ജോസഫ് റെന്‍സില്‍ ഡി സില്‍വ, മണികണ്ഠന്‍ എന്നിവര്‍ക്കൊപ്പം തിരക്കഥയുടെ ജോലിയിലാണിപ്പോള്‍. ജൂണില്‍ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. സിനിമയുടെ പൂര്‍ണ്ണ കാസ്റ്റിംഗും ക്ര്യൂവും ഉടന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുകകയാണ്.ബോളിവുഡിലെ വയാകോം 18 ആണ് സിനിമ നിര്‍മ്മിക്കുന്നത്. ജ്യോതികയുടെ സഹോദര്‍ സുരാജും നിര്‍മ്മാണത്തില്‍ ഭാഗമാകുന്നു.

കാര്‍ത്തി റെമോ സംവിധായകന് ബാക്കിയരാജ് കണ്ണനൊപ്പമുള്ള തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിലാണ്. ആക്ഷന്‍ കം ഫാമിലി ഡ്രാമയാണ് സിനിമ. സൗത്ത് ഇന്ത്യന്‍ സെന്‍സേഷന്‍ രഷ്മിക മന്ദാന തമിഴിലേക്കെത്തുകയാണ് ഈ സിനിമയിലൂടെ. ജ്യോതിക , രാച്ചസി എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. എസ് രാജ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ഗവണ്‍മെന്റ് സ്‌കൂള്‍ ടീച്ചറായാണ് താരമെത്തുന്നത്.