Categories
Film News

കര്‍ണ്ണം മല്ലേശ്വരി ബയോപിക് അവരുടെ ജന്മദിനത്തില്‍ പ്രഖ്യാപിച്ചു

ഇന്ത്യന്‍ വെയ്റ്റ്‌ലിഫ്റ്റര്‍ കര്‍ണ്ണം മല്ലേശ്വരിയുടെ ബയോപിക് അവരുടെ 45ാമത് ജന്മദിനത്തില്‍ പ്രഖ്യാപി്ച്ചിരിക്കുകയാണ്. പേരിട്ടിട്ടില്ലാത്ത തെലുഗ് പ്രൊജക്ട് സഞ്ജന റെഡ്ഡി , പാന്‍ ഇന്ത്യ ബേസിസില്‍ ഒരുക്കുന്നു.

ഒരു സ്റ്റേറ്റ്‌മെന്റ് പ്രകാരം സിനിമ നിര്‍മ്മിക്കുന്നത് കോന വെങ്കട്ട്, എംവിവി സത്യനാരായണ എന്നിവര്‍ ചേര്‍ന്നാണ്. സിനിമയില്‍ താരങ്ങളേയും അണിയറക്കാരേയും ഉടന്‍ പ്രഖ്യാപിക്കും. അണിയറക്കാര്‍ പ്രഖ്യാപനത്തോടനുബന്ധിച്ചിറക്കിയ പോസ്റ്ററിലെ ടാഗ്ലൈന്‍ ജേര്‍ണി ഓഫ് എ ഗേള്‍ ഹു ലിഫ്റ്റഡ് ദ നാഷന്‍ എന്നാണ്.

കോന വെങ്കട്ട് എഴുത്തുാരിയുമാണ്. മം, ഗീതാഞ്ജലി, ബാദ്ഷാ, റെഡി, ദുക്കുഡു തുടങ്ങിയ സിനിമകളുടെ ഭാഗമായിരുന്നു.

ഒളിമ്പിക്‌സില്‍ ആദ്യമായി മെഡല്‍ സ്വന്തമാക്കിയ ഇന്ത്യന്‍ സ്ത്രീയാണ് കര്‍ണം മല്ലേശ്വരി. 2000ലെ സിഡ്‌നി ഒളിമ്പിക്‌സില്‍ അവര്‍ വെങ്കലമെഡല്‍ സ്വന്തമാക്കി.

തെലുഗിന് പുറമെ തമിഴിലും ഹിന്ദിയിലും ചിത്രമെത്തും. തെലുഗ് ഇന്‍ഡസ്ട്രിയിലെ മൂന്നാമത്തെ വലിയ ബയോപിക് സിനിമയായിരിക്കുമിത്. എന്‍ടിആര്‍, സാവിത്രി ബയോപികുകള്‍ക്ക് ശേഷമുള്ളത്.