കേരളത്തില്‍ നിന്നുമുള്ള ഒരു കൂട്ടം യുവാക്കളുടെ സംരംഭമാണ് കരിക്ക്. അവരുടെ 20എപ്പിസോഡ് ആയുള്ള വെബ് സീരീസ് തേരാപാര വലിയ വിജയമായിരുന്നു. റെഗുലര്‍ ഇന്റര്‍വല്ലില്‍ റിലീസ് ചെയ്ത ചെറിയ വീഡിയോകള്‍ വളരെ വലിയ ഒരു ഫാന്‍സിനെയാണ് കരിക്ക് ടീമിന് നല്‍കിയത്. കരിക്ക് ടീം അവരുടെ അടുത്ത പടിയിലേക്ക് കടക്കുകയാണ്, സിനിമാലോകത്തേക്ക്.
കരിക്ക് ടീം അവരുടെ യുട്യൂബ് ചാനലിലൂടെ അവരുടെ പുതിയ ചിത്രത്തിന്റെ തേരാപാരമൂവിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്.രാത്രിയില്‍ റോഡില്‍ ഒരാള്‍ മാസ്കണിഞ്ഞ് നില്‍ക്കുന്നതാണ് പോസ്റ്ററില്‍. പോസ്റ്റര്‍ മിസ്റ്ററി ത്രില്ലര്‍ സൂചന നല്കുന്നുവെങ്കിലും അവരുടെ മുന്‍ ട്രാക്ക് അനുസരിച്ച് സിനിമ ഫണ്‍ ഫ്ലിക്ക് ആവാനും സാധ്യതയുണ്ട്. ടീമിലെ പ്രധാനതാരങ്ങളായ ശബരീഷ് സജിന്‍, അനു കെ അനിയന്, ആനന്ദ് മാത്യൂസ്, ബിനോയ് ജോണ്‍, ജീവന് മാമ്മന്‍ സ്റ്റീഫന്‍, കിരണ്‍ വിയ്യത്ത്, ഉണ്ണി മാത്യൂസ്, അര്ജ്ജുന് രതന് എന്നിവരെല്ലാം സിനിമയുടെയും ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തേരാ പാര എഴുതി സംവിധാനം ചെയ്യുന്നത് നിഖില്‍ പ്രസാദ് ആണ്. സുനില്‍ കാര്ത്തികേയന് സിനിമാറ്റോഗ്രാഫര്‍, സംഗീതം പിഎസ് ജയഹരി, അതിരന് ഫെയിം. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അടുത്തുതന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുകയാണ്.