കേരളത്തില്‍ ലോക്ഡൗണിന് തൊട്ട് മുമ്പ് റിലീസ് ചെയ്ത മലയാളസിനിമയാണ് കപ്പേള. മാര്‍ച്ച് 4നാണ് ചിത്രം റിലീസ് ചെയ്തത്. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തിയേറ്റര്‍ പ്രദര്‍ശനം പതിയെ ഒഴിവാക്കുകയായിരുന്നു.
സിനിമയുടെ സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്ലിക് സ്വന്തമാക്കിയിരിക്കുകയാണിപ്പോള്‍. നെറ്റ്ഫ്ലിക്സ് അടുത്തുതന്നെ റിലീസ് തീയ്യതി പ്രഖ്യാപിക്കുമെന്നാണ് വാര്‍ത്തകള്‍.
കപ്പേള, അന്നബെന്‍, ശ്രീനാഥ് ഭാസി, റോഷന് മാത്യു എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തിയ സിനിമയാണ്. അമ്പിളി ഫെയിം തന്വി റാം, ജെയിംസ് ഏലിയ, വിജിലീഷ്, നവാസ് വള്ളിക്കുന്ന്, സുധീഷ്, നിഷ സാരംഗ്, സുധി കൊപ്പ എന്നിവരും സിനിമയിലുണ്ട്. സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുസ്തഫ, നിഖില്‍ വാഹിദ്, സുദാസ് എന്നിവര്‍ ചേര്‍ന്നാണ്.
ഡിഒപി ജിംഷി ഖാലിദ്, സംഗീത സംവിധായകന് സുശിന്‍ ശ്യാം, എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള എന്നിവരാണ് അണിയറയില്‍. വിഷ്ണു വേണു, കഥാസ് അണ്‍ടോള്‍ഡ് ബാനറില്‍ സിനിമ നിര്‍മ്മിച്ചിരിക്കുന്നു.