നടന് മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന സിനിമയാണ് കപ്പേള. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ അന്ന ബെന്‍ എത്തുന്നത് റിലീസ് ചെയ്തിരിക്കുകയാണ്. കുമ്പളങ്ങി നൈറ്റ്സ്, ഹെലന് എന്നീ ചിത്രങ്ങളിലൂടെ തന്റെ സ്ഥാനം ഉറപ്പിച്ച താരമാണ് അന്ന ബെന്‍.ശ്രീനാഥ് ഭാസി, റോഷന് മാത്യു, അമ്പിളി ഫെയിം തന്വി റാം, സുധി കൊപ്പ എന്നിവരാണ് മറ്റു താരങ്ങള്‍.
മുസ്തഫ, പാലേരി മാണിക്യം, ബാവൂട്ടിയുടെ നാമത്തില്‍, പെണ്‍പട്ടണം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനാണ്. എയ്ന് എന്ന സിനിമയിലെ പ്രകടനത്തിന് 62ാമത് ദേശീയ ചലച്ചിത്രപുരസ്കാരത്തില്‍ പ്രത്യേക പരാമര്‍ശം നേടിയിട്ടുണ്ട്.
മുസ്തഫ, നിഖില്‍ വഹീദ്, സുദാസ് എന്നിവരുമായി ചേര്‍ന്നാണ് കപ്പേള തിരക്കഥ ഒരുക്കിയിരിക്കുന്നത്. സഹതാരങ്ങളായി തമാശ ഫെയിം നവാസ് വള്ളിക്കുന്ന്, സുധീഷ്, ജാഫര്‍ ഇടുക്കി, വിജിലീഷ്, നിഷ സാരംഗ്, എന്നിവരെത്തുന്നു. ജിംഷി ഖാലിദ് ക്യാമറ, സുശിന്‍ ശ്യാം സംഗീതം, നൗഫല്‍ അബ്ദുള്ള എഡിറ്റിംഗ് എന്നിവരാണ് അണിയറയില്‍.
കപ്പേള നിര്‍മ്മിക്കുന്നത് വിഷ്ണു വേണു, കഥാസ് അണ്‍ടോള്‍ഡ് ബാനറിലാണ