ദേശീംഗ പെരിയസാമി ഒരുക്കുന്ന ദുല്‍ഖര്‍ സല്മാന് ചിത്രം കണ്ണും കണ്ണും കൊള്ളൈ അടിത്താല്‍ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ദുല്‍ഖര്‍ സിദ്ധാര്‍ത്ഥ അഥവ സിദ് എന്ന ഐടി പ്രൊഫഷണലായാണെത്തുന്നത്. റിതു, തെലുഗ് ചിത്രം പെള്ലി ചൂപുലുവിലെ പ്രകടനത്തിലൂടെ ശ്രദ്ധേയമായ താരം, ആണ് നായികയാകുന്നത്. കളര്ഫുല് റൊമാന്റിക് കോമഡിയായിരിക്കും സിനിമയെന്ന് ഇതുവരെ റിലീസ് ചെയ്ത പോസ്റ്ററുകളില്‍ നിന്നും വ്യക്തം. ടെലിവിഷന്‍ ഹോസ്റ്റ് രക്ഷന്, നിരഞ്ജനി അഹത്യന്‍, പ്രശസ്തസിനിമാസംവിധായകന്‍ ഗൗതം വാസുദേവ് മേനോന് എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
അണിയറയില്‍ കെഎം ഭാസ്കര്‍ സിനിമാറ്റോഗ്രാഫറും പ്രവീണ്‍ ആന്റണി എഡിറ്ററുമാണ്. പോപുലര്‍ മ്യൂസിക് ബ്രാന്റ് മസാല കഫെ ആണ് ചിത്രത്തിലെ സംഗീതമൊരുക്കുന്നത്. ബാക്ക്ഗ്രൗണ്ട് ചെയ്യുന്നത് ഹര്‍ഷ് വര്ദ്ധന് രാമേശ്വര്‍. വയാകോം 18 സ്റ്റുഡിയോസും ആന്റോ ജോസഫ് ഫിലിം കമ്പനിയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.