Categories
Film News

കണ്ണോ നിലാക്കായല്‍: ഒരു യമണ്ടന്‍ പ്രേമകഥയിലെ ഗാനം

ദുല്‍ഖര്‍ സല്‍മാന്റെ ഒരു യമണ്ടന്‍ പ്രേമകഥ, നല്ല പ്പതികരണത്തോടെ മുന്നേറുകയാണ്. അണിയറക്കാര്‍ സിനിമയില്‍ നിന്നുള്ള പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. കണ്ണോ നിലാക്കായല്‍ എന്ന് തുടങ്ങുന്ന റൊമാന്റിക് ഗാനം നജീം അര്‍ഷാദ് ആണ് ആലപിച്ചിരിക്കുന്നത്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് നാദിര്‍ഷയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

ഒവൈപി ഒരുക്കിയിരിക്കുന്നത് ബിസി നൗഫല്‍ ആണ്. ബിബിന്‍ ജോര്‍ജ്ജ്- വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ ടീമിന്റേതാണ് തിരക്കഥ. ഇരുവരുടേയും മുന്‍ചിത്രങ്ങളായ അമര്‍അക്ബര്‍അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നിവ പോലെ തന്നെ മുഴുനീള എന്റര്‍ടെയ്‌നര്‍ ആണ് പുതിയ സിനിമയും.

സാധാരണക്കാരായ കുടുംബ പ്രേക്ഷകര്‍ സിനിമയെ ഏറ്റെടുത്തിരിക്കുകയാണ്. അവധിക്കാലത്തെ നല്ല സിനിമകളില്‍ ഒന്നായി മാറാന്‍ ഒവൈപിയ്ക്ക സാധിക്കും.