Categories
Film News

കണ്ണെ കണ്ണെ : ഷൈലോക്കിലെ ബാര്‍ ഗാനം യൂട്യൂബില്‍ ട്രന്റിംഗായി തുടരുന്നു

മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ആദ്യസിനിമ ഷൈലോക് ജനുവരി 23ന് തിയേറ്ററുകളിലേക്കെത്തുകയാണ്. ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്. പ്രൊമോഷന്റെ ഭാഗമായി ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തിരുന്നു. ഒരു സാധാരണ ബാര്‍ ഡാന്‍സ് നമ്പറാണ്. ശ്വേത അശോക്, നാരായണി ഗോപന്‍, നന്ദ ജെ ദേവന്‍ എന്നിവര്‍ ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനം ഗോപി സുന്ദര്‍ ഒരുക്കിയിരിക്കുന്നു. പോപുലര്‍ തമിഴ് ഗാനരചയിതാവ് വിവേക ആണ് വരികള്‍ എഴുതിയിരിക്കുന്നത്. നാല്‍ ലക്ഷത്തിലധികം വ്യൂകളോടെ യൂട്യൂബ് ട്രന്റിക് ലിസ്റ്റില്‍ ഒന്നാമതായി തുടരുകയാണ് ഗാനം.

അജയ് വാസുദേവ്, രാജാധിരാജ, മാസ്റ്റര്‍പീസ് ഫെയിം സംവിധായകന്‍ ഒരുക്കുന്ന ആക്ഷന്‍ എന്റര്‍ടെയ്നര്‍ സിനിമയാണ്.ബിബിന്‍ മോഹന്‍, അനീഷ് ഹമീദ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന സിനിമയാണ് ഷൈലോക്. മമ്മൂട്ടിയ്ക്കൊപ്പം തമിഴ് താരം രാജ് കിരണ്‍ മലയാളത്തിലേക്കെത്തുന്നു. മീന, ബിബിന്‍ ജോര്‍ജ്ജ്, ബൈജു, സിദ്ദീഖ്, കലാഭവന്‍ ഷാജോണ്‍, അന്‍സണ്‍ പോള്‍, അര്‍ത്ഥന ബിനു, ജോണ്‍ വിജയ്, അര്‍ജ്ജുന്‍ നന്ദകുമാര്‍, ഹരീഷ് കണാരന്‍ എന്നിവര്‍ സഹതാരങ്ങളായെത്തുന്നു.

ഷൈലോക് ഒരേ സമയം തമിഴിലുമെത്തുന്നു, കുബേരന്‍ എന്നാണ് ചിത്രത്തിന്റെ പേര്. രാജ് കിരണ്‍ ആണ് തമിഴ് ഡയലോഗുകള്‍ ഒരുക്കിയിരിക്കുന്നത്. ഡിഒപി രണദീവ്, കമ്പോസര്‍ ഗോപി സുന്ദര്‍, എഡിറ്റര്‍ റിയാസ് കെ ബാദര്‍ എന്നിവരാണ് അണിയറയില്‍. ജോബി ജോര്‍ജ്ജ് ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ് സിനിമ നിര്‍മ്മിക്കുന്നു.