Categories
Film News

കണ്ണാടി എന്തിനാ… രമേശന്‍ ഒരു പേരല്ല എന്ന ചിത്രത്തില്‍ നിന്നുമുള്ള ഗാനം

മണികണ്ഠന്‍ പട്ടാമ്പിയുടെ രമേശന്‍ ഒരു പേരല്ല അടുത്ത മാസം റിലീസ് ചെയ്യുകയാണ്. സംഗീത പ്രേമികള്‍ക്കിടയില്‍ സിനിമയില്‍ ഗാനങ്ങള്‍ ചര്‍ച്ചയാവുകയാണിപ്പോള്‍. കണ്ണാടി എന്തിനാ എന്നു തുടങ്ങുന്ന സിനിമയിലെ ഗാനം അടുത്തിടെയാണ് ഓണ്‍ലൈനില്‍ റിലീസ് ചെയ്തത്. സൗഹൃദത്തിന്റെ കാഴ്ചകളാണ് ഗാനം പകരുന്നത്.

ജെമിനി ഉണ്ണിക്കൃഷ്ണന്‍ ഒരുക്കിയ ഗാനത്തിന്റെ വരികള്‍ ശ്രീനാഥ് വിപിയുടേതാണ്. പാടിയിരിക്കുന്നത് നിതിന്‍ രാജ്.
രമേശന്‍ ഒരു പേരല്ല, സിനിമ സംവിധാനം ചെയ്യുന്നത് സുജിത് വിഗ്നേശ്വര്‍ ആണ്. ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ രമേശന്‍, എല്ലാ തരത്തിലും വിശ്വസ്തനായിട്ടുള്ള വ്യക്തി. ജോലിയില്‍ പ്രവേശിച്ച് ആദ്യദിനം തന്നെ രമേശന് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് സിനിമ പറയുന്നത്.

മണികണ്ഠന്‍ പട്ടാമ്പി, ദിവ്യദര്‍ശന്‍, രാജേഷ് ശര്‍മ്മ, കൃഷ്ണകുമാര്‍, ദേവേന്ദ്രനാഥ് ശങ്കരനാരായണന്‍, ഷൈലജ പി അമ്പു എന്നിവര്‍ പ്രധാനതാരങ്ങളാകുന്നു.