Categories
Film News

കന്നഡ താരം ശ്രേയസ് മഞ്ജു ഒമർ ലുലു ചിത്രം പവർസ്റ്റാറില്‍ ജോയിൻ ചെയ്തു

ഒമർ ലുലുവിന്‍റെ പുതിയ സിനിമ പവർസ്റ്റാറിന്‍റെ ഭാഗമായി കന്നഡതാരം ശ്രേയസ് മഞ്ജു എത്തുന്നു. കന്നഡ നിർമ്മാതാവ് കെ മഞ്‍ജുവിന്‍റെ മകനാണ് താരം. പാഡെ ഹുളി എന്ന സിനിമയിലൂടെയാണ് താരത്തിന്‍റെ സിനിമ അരങ്ങേറ്റം. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന കന്നഡ സിനിമയിലും താരമെത്തുന്നു. വിഷ്ണു പ്രിയ എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ പ്രിയ വാര്യർ നായികയാകുന്നു.

പവർസ്റ്റാർ തിരക്കഥ പ്രശസ്ത തിരക്കഥാക്കൃത്ത് ഡെന്നീസ് ജോസഫിന്‍റേതാണ്. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവാണ് സിനിമ. മലയാളത്തിലും കന്നഡയിലും സിനിമ റിലീസ് ചെയ്യും. ആക്ഷൻ എന്‍റർടെയ്നർ ആയാണ് സിനിമ ഒരുക്കുന്നത്.

ബാബു ആന്‍റണി മുഖ്യ കഥാപാത്രമാകുന്ന സിനിമയിൽ റിയാസ് ഖാൻ, ബാബുരാജ്, അബു സലീം എന്നിവരും ഹോളിവുഡ് താരം ലൂയിസ് മാൻഡിലര്‍, റോബർട്ട് പർഹം എന്നിവരുമെത്തുന്നു. രതീഷ് അനേടത്ത് വർച്ച്വൽ ഫിലിംസ് ബാനറിൽ സിനിമ നിർമ്മിക്കുന്നു.