Categories
Film News

കങ്കണ റണാവത്തിന്റെ തലൈവി സ്ട്രീമിംഗ് റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സിനും, ആമസോണിനും 55കോടിക്ക് വിറ്റു, എന്നാല്‍ ചിത്രത്തിന് നേരിട്ടുള്ള ഡിജിറ്റല്‍ റിലീസ് ഉണ്ടാവില്ല

കങ്കണ റണാവത്ത് അവരുടെ പുതിയ സിനിമ തലൈവി നേരിട്ട് ഓണ്‍ലൈന്‍ റിലീസുണ്ടാവില്ലെന്ന് അറിയിച്ചിരിക്കുന്നു. ചിത്രത്തിന്റെ സ്ട്രീമിംഗ് റൈറ്റ്‌സ് 55കോടിയ്ക്ക് നെറ്റ്ഫ്‌ലിക്‌സും ആമസോണും സ്വന്തമാക്കിയിരിക്കുന്നു.

കങ്കണ പിങ്ക്വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, തലൈവി പോലെ ഒരു മാസിവ് സ്‌കെയില്‍ സിനിമ ഡിജിറ്റല്‍ റിലീസിന് പറ്റിയതല്ല. എന്നാല്‍ പങ്ക, ജഡ്ജ്മമെന്റല്‍ ഹെ ക്യാ എന്നിവ അത്തരം പ്രേക്ഷകര്‍ക്കും യോജിക്കും. സിനിമ നിര്‍മ്മിച്ചിരിക്കുന്ന ഡിജിറ്റല്‍ ഫ്രണ്ട്‌ലിയായാണ്. ഡിജിറ്റലില്‍ നിന്നും തന്നെ പിടിച്ചു നില്‍ക്കാനാവും.

തലൈവി ഒരു ദ്വിഭാഷ ചിത്രമാണ്. അതാണ് നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ എന്നിവയ്ക്ക് ഹിന്ദി, തമിഴ് വെര്‍ഷനുകള്‍ 55 കോടിയ്ക്ക വിറ്റത്.

കങ്കണ ചിത്രത്തില്‍ അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയായെത്തുന്നു. അടുത്തിടെ താരം ഫെഫ്‌സി യൂണിയന്‍ റിലീഫ് ഫണ്ടിലേക്ക് അഞ്ച് ലക്ഷവും തലൈവിയിലെ ഡെയ്‌ലി വര്‍ക്കേഴ്‌സിനായ 5ലക്ഷവും നല്‍കിയിരുന്നു.

കങ്കണയെ കൂടാതെ ചിത്രത്തില്‍ എംജിആറായി അരവിന്ദ് സ്വാമിയെത്തുന്നു.