Categories
Film News

പുറത്തിറങ്ങാൻ ഏതാനും ദിവസങ്ങൾ കൂടി മാത്രം; കങ്കണ ചിത്രം മണികർണ്ണിക ദ ക്വീൻ ഓഫ് ഝാൻസിയുടെ നിർമ്മാതാവ് ഗുരുതരാവസ്ഥയിൽ

ആരാധകർ കാത്തിരുന്ന മണികർണ്ണിക ദ ക്വീൻ ഓഫ് ഝാൻസിയുടെ നിർമ്മാതാവ് കമൽ ജെയ്ൻ   ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെന്ന് റിപ്പോർട്ടുകൾ .
ബോളിവുഡ് സൂപ്പർ താരം കങ്കണ റനാവത്ത് നായികയായെത്തുന്ന ചിത്രത്തിന്റെ റിലീസിന് ഇനി വെറും ഒരാഴ്ച്ച മാത്രം ബാക്കി നിൽക്കെയാണ് ഏവരെയും ഞെട്ടിച്ച വാർത്ത  പുറത്ത് വന്നിരിയ്ക്കുന്നത്.
പക്ഷാഘാതത്തെ തുടർന്നാണ് ജെയ്ൻ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിയ്ക്കുന്നത്. ആശുപത്രിയിലാണെന്നും
മണികർണ്ണികയുടെ ആഘോഷ വേളകളിൽ പങ്കു ചേരാൻ സാധിക്കട്ടെയെന്നും നേരത്തെ ജെയ്ൻ ട്വീറ്റ് ചെയ്തിരുന്നു.
തമിഴ് , തെലുങ്ക് , ഹിന്ദി എന്നീ ഭാഷകളിൽ പുറത്തിറങ്ങാനിരിയ്ക്കുന്ന ചിത്രം സൈബർ ആക്രമണങ്ങളെയും രൂക്ഷമായ പല പ്രതിസന്ധികളെയും തരണം ചെയ്താണ് മുന്നോട്ട് പോയിരുന്നത്.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ പെൺ പോരാളിയായിരുന്ന ഝാൻസി റാണിയുടെ ജീവിത കഥ പറയുന്ന ചിത്രമാണ്  കർണ്ണിക ദ ക്വീൻ ഓഫ് ഝാൻസിയെന്ന ചിത്രം .
 ചിത്രത്തിൽ ഝാൻസിറാണിയായി കങ്കണയാണ് പ്രത്യക്ഷപ്പെടുന്നത്.  തെന്നിന്ത്യൻ സംവിധായകൻ കൃഷാണ് ചിത്രം തുടങ്ങിവയ്ച്ചതെങ്കിലും അദ്ദേഹം പിൻമാറിയതിനെ തുടർന്ന് കങ്കണ സംവിധാനം ഏറ്റെടുക്കുകയായിരുന്നു.