ഇന്‍ഡസ്ട്രി സംസാരങ്ങള്‍ ശരിയാവുകയാണെങ്കില്‍ അമല പോളിന്റെ തമിഴ് ത്രില്ലര്‍ സിനിമ ആടൈ ഹിന്ദിയിലേക്കെത്തുന്നു. കങ്കണ റണാവത്ത് അമല പോള്‍ ഒറിജിനലില്‍ ചെയ്ത കഥാപാത്രമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിക്രം ഭട്ട് റീമേക്ക് റൈറ്റ്സ് അവകാശം സ്വന്തമാക്കിയെന്നും, സംവിധായകന് രതീഷ് കുമാറിനെ തന്നെ റീമേക്ക് ഒരുക്കാനും തിരഞ്ഞെടുത്തതുമായാണ് റിപ്പോര്‍ട്ടുകള്‍.
ആടൈ എന്ന സിനിമയില്‍ അമല കാമിനി എന്ന ബോള്‍ഡ് പെണ്‍കുട്ടിയെയാണ് അവതരിപ്പിച്ചത്. ഡ്യൂക്ക് മോട്ടോര്‍സൈക്കിള്‍ ഒാടിച്ച് ജോലിക്ക് പോകുന്ന പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുകയും പുകവലിക്കുകയും സമയം ചിലവഴിക്കുകയും ചെയ്യുന്ന വെല്ലുവിളികളെ ധൈര്യത്തോടെ നേരിടുന്ന പെണ്‍കുട്ടി.
അമല പോളിന്റെ ആടൈ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഇറങ്ങിയതു മുതല്‍ വാര്‍ത്തകളില്‍ ഇടംനേടിയ സിനിമയായിരുന്നു. പുതിയതായി വരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ബോളിവുഡ് നടി കങ്കണ ഈ പ്രൊജക്ട് ചെയ്യുമെന്നാണ് അറിയുന്നത്. താരത്തിന്റെ അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിത ബയോപിക് ,തലൈവി പൂര്‍ത്തിയാക്കിയ ശേഷം.
ചിത്രത്തിന്റെ സംവിധായകന് രത്നകുമാര്‍ ഇപ്പോള്‍ ദളപതി 64ല്‍ അഡീഷണല്‍ സ്ക്രീന്‍പ്ലേ എഴുത്തുകാരനാണ്.
കങ്കണയുടെ തലൈവി വിജയ് സംവിധാനം ചെയ്യുന്നു.അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംവിധായകന് പ്രൊജക്ടിനെ കുറിച്ച പറഞ്ഞിരുന്നു. ഇന്ത്യ മുഴുവനായുമുള്ള സിനിമയാണ്, കങ്കണ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യയായ നടിയും. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് ഇവര്‍. സിനിമ ഒരു പ്രാദേശിക സിനിമയെന്നതിലുപരി ഒരു ആള് ഇന്ത്യന്‍ മൂവിയായിരിക്കും.