ടൊവിനോ തോമസ്,ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന പുതിയ സിനിമയാണ് കാണെക്കാണെ. ഉയരെ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുകയാണ് സിനിമയിൽ. സംവിധായകൻ മനു അശോകൻ, തിരക്കഥാക്കൃത്തുക്കളായ ബോബി സഞ്ജയ് ടീം എന്നിവർ. ഒക്ടോബറിൽ സിനിമയുടെ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ് അണിയറക്കാർ. എറണാകുളത്ത് ചോറ്റാനിക്കരയായിരിക്കും പ്രധാന ലൊക്കേഷൻ എന്നാണ് റിപ്പോർട്ടുകൾ.
യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ഒരു പ്രചോദനാത്മകമായ സിനിമയായിരുന്നു ഉയരെ. എന്നാൽ പുതിയ സിനിമ കാണെക്കാണെ ഒരു ഫിക്ഷണൽ കഥയായിരിക്കും. പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ് എന്നിവർ പ്രധാനവേഷങ്ങൾ ചെയ്യുന്നു.
അണിയറയിൽ ആൽബി ആന്റണി സിനിമാറ്റോഗ്രഫി, അഭിലാഷ് ചന്ദ്രൻ എഡിറ്റിംഗ്, രഞ്ജിൻ രാജ് സംഗീതം എന്നിവരാണുള്ളത്. ഡ്രീം കാച്ചർ ബാനർ സിനിമ നിർമ്മിക്കുന്നു.