Categories
Film News

ടൊവിനോ തോമസ് ചിത്രം കാണെക്കാണെ ഒടിടി റിലീസിന് – ടീസർ പുറത്തിറക്കി അണിയറക്കാർ

ബേസിൽ ജോസഫ് ഒരുക്കിയ മിന്നൽ മുരളിക്ക് ശേഷം ടൊവിനോ തോമസ് നായകനായെത്തുന്ന കാണെക്കാണെ ഒടിടി റിലീസിന്. ഉയരെ സംവി​ധായകൻ മനു അശോകൻ ഒരുക്കിയിരിക്കുന്ന കാണെക്കാണെയിൽ ടൊവിനോയ്ക്കൊപ്പം സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രമായെത്തുന്നു. സോണി ലൈവിലൂടെ സെപ്തംബർ 17ന് സിനിമ റിലീസ് ചെയ്യുന്നു.

റിലീസിന് മുന്നോടിയായി സിനിമയുടെ ടീസർ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാർ ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രൻ, പ്രേം പ്രകാശ് , റോണി ഡേവിഡ് രാജ്, അലോക്, ബിനു പപ്പു, ശ്രുതി ജയൻ, ധന്യ മേരി വർ​ഗ്​ഗീസ് എന്നിവരും സിനിമയിലെത്തുന്നു.

ബോബി സഞ്ജയ് ടീമിന്റേതാണ് തിരക്കഥ. ടിആർ ഷംസുദ്ദീൻ ഡ്രീംക്യാച്ചർ ബാനറിൽ സിനിമ നിർമ്മിച്ചിരിക്കുന്നു. രഞ്ജിൻ രാജ് സം​ഗീതമൊരുക്കിയിരിക്കുന്ന സിനിമയിലെ ​ഗാനങ്ങൾ രചിച്ചിരിക്കുന്നത് വിനായക് ശശികുമാർ ആണ്. സൗണ്ട് ഡിസൈൻ വിഷ്ണു ​ഗോവിന്ദ്, ശ്രീ ശങ്കർ ടീം.