Categories
Film News

ഇട്ടിമാണിയിലെ മോഹന്‍ലാല്‍ പാടിയ ഗാനം കണ്ടോ കണ്ടോ….

മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയില്‍ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാര്‍. കണ്ടോ കണ്ടോ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മോഹന്‍ലാലും വൈക്കം വിജയലക്ഷ്മിയും ചേര്‍ന്നാണ്. ദീപക് ദേവ് സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ സന്തോഷ് വര്‍മ്മയുടേതാണ്. പുതുമുഖങ്ങളായ ജിബി, ജോജു ടീമിന്റെ സിനിമ തികച്ചും ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ ആയിരിക്കും.

ഇട്ടിമാണിയില്‍ മോഹന്‍ലാല്‍ അച്ഛനായും മകനായും ഇരട്ടവേഷങ്ങള്‍ ചെയ്യുന്നു. റിപ്പോര്‍ട്ടുകളനുസരിച്ച അച്ഛന്‍ കഥാപാത്രം ഇട്ടിമാത്തന്‍, ഒരു മാര്‍ഷ്യല്‍ ആര്‍ട്ടസ് പരിശീലകനാണ്. മകന്‍ ഇട്ടിമാണി തൃശ്ശൂരില്‍ ഇട്ടിമാണി കാറ്ററിംഗ് സര്‍വീസ് എന്ന സ്ഥാപനം നടത്തുകയാണ്. ജോസഫ് ഫെയിം മാധുരി ബ്രഗാന്‍സ, ഹണി റോസ് എന്നിവരാണ് ഇരുവരുടേയും ജോഡികളായെത്തുന്നത്.

രാധിക ശരത്കുമാര്‍, സിദ്ദീഖ്, വിനു മോഹന്‍, അജു വര്‍ഗ്ഗീസ്, കൈലാസ്, കെപിഎസി ലളിത, ജോണി ആന്റണി, ധര്‍മ്മജന്‍, ഹരീഷ് കണാരന്‍, സലീം കുമാര്‍, സിജോയ് വര്‍ഗ്ഗീസ്, നന്ദു, അരിസ്‌റ്റോ സുരേഷ്, സ്വാസിക എന്നിവര്‍ സഹതാരങ്ങളായെത്തുന്നു. നാളെ, സെപ്തംബര്‍ 6ന് ചിത്രം റിലീസ് ചെയ്യുകയാണ്. ആന്റണി പെരുമ്പാവൂര്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിച്ചിരിക്കുന്നു.