ബ്ലോക്ക്ബസ്റ്റര്‍ തമിഴ് സിനിമ കാഞ്ചന അഥവാ മുനി 2വില്‍ അക്ഷയ് കുമാര്‍ നായകനായെത്തുന്നു. രാഘവ ലോറന്‍സ് ആണ് തമിഴ് സിനിമ സംവിധാനം ചെയ്യുന്നത്. റീമേക്ക് ഒരുക്കുന്നതും അദ്ദേഹം തന്നെയാണ്. ഹിന്ദി വെര്ഷന് ലക്ഷ്മി ബോംബ് എന്നാണ് പേരിട്ടിരിക്കുന്നത്, ചിത്രീകരണം ഉടന്‍ തുടങ്ങാനിരിക്കുകയാണ്. എഴുത്തുകാരനും സംവിധായകനുമായ ഫര്‍ഹദ് സാംജി ഹിന്ദി ഓഡിയന്സിന്റെ പള്‍സറിഞ്ഞ് തിരക്കഥ ഒരുക്കുന്നു.
മുനി സീരീസിലെ രണ്ടാമത്തെ സിനിമ കാഞ്ചന, രാഘവയുടെ കഥാപാത്രത്തേയും ട്രാന്സ്ജെന്റര് പ്രേതത്തേയും ചുറ്റിപറ്റിയുള്ളതാണ്.ശരത് കുമാറിന്റെ ട്രാന്സ്ജെന്റര് കഥാപാത്രത്തിന് വന്‍സ്വീകരണമാണ് ലഭിച്ചത്. ഹിന്ദി വെര്‍ഷനില്‍ ലോറന്‍സ് അവതരിപ്പിച്ച കഥാപാത്രത്തെ അക്ഷയ്കുമാര്‍ അവതരിപ്പിക്കും. കിയാര അദ്വാനി നായികവേഷത്തിലെത്തും. ട്രാന്സ്ജെന്റര് കഥാപാത്രത്തെ ആരായിരിക്കും അവതരിപ്പിക്കുക എന്ന് അണിയറക്കാര്‍ ഇതുവരെയും അറിയിച്ചിട്ടില്ല. അമിതാഭ് ബച്ചന്, മാധവന്, സഞ്ജയ് ദത്ത് തുടങ്ങിയ പേരുകളെല്ലാം പറഞ്ഞു കേള്‍ക്കുന്നുണ്ട്.