ആന്‍ഡ്രോയിഡ് കുഞ്ഞപ്പൻ വെർഷൻ 5.25 സംവിധായകന് രതീഷ് ബാലകൃഷ്ണന്റെ പുതിയ സിനിമ കനകം കാമിനി കലഹം , നിവിൻ നായകനാകുന്നു. നായികാവേഷത്തിൽ ഗ്രേസ് ആന്റണി എത്തും.
സംവിധായകൻ അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയോട് ഗ്രേസ് നായികയാകുന്നുവെന്നറിയിച്ചിരുന്നു. കേരളസംസ്ഥാനചലച്ചിത്രപുരസ്കാരത്തിൽ മികച്ച നവാഗതസംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കിയ സംവിധായകൻ അഭിമുഖത്തിൽ അറിയിച്ചത്, ഈ സിനിമയും ആൻഡ്രോയിഡ് കുഞ്ഞപ്പൻ പോലെ തന്നെ സാധാരണ ആളുകളുടെ ജീവിതമാവും പറയുക. നർമ്മവും സറ്റയറുമായിട്ടുള്ള കുടുംബ കഥയായിരിക്കും സിനിമ പറയുന്നത്.
നവംബറിൽ ചിത്രീകരണം തുടങ്ങാനാണ് ടീം പ്ലാന്‍ ചെയ്യുന്നതെന്നാണറിയുന്നത്. സിനിമ മുഴുവനായും എറണാകുളത്തായിരിക്കും ചിത്രീകരിക്കുക.
ലോക്ഡൗണിന് മുമ്പായി തന്നെ നിവിന്‍ പടവെട്ട് ചിത്രീകരണവും, ഗ്രേസ് സിംപ്ലി സൗമ്യ ചിത്രീകരണവും പൂർത്തിയാക്കിയിരുന്നു. സിംപ്ലി സൗമ്യ തിരക്കഥാകൃത്ത് അഭിലാഷ് കുമാർ സംവിധാനം ചെയ്യുന്ന സിനിമയാണ്. ചിത്രത്തില്‍ ശ്രീനാഥ് ഭാസി മുഖ്യ വേഷത്തിലെത്തുന്നു. ഗ്രേസ് ചിത്രത്തിനായി 14കിലോയോളം ഭാരം കുറച്ചത് വാർത്തയായിരുന്നു.