Categories
Film News teaser

കനകം കാമിനി കലഹം ടീസറെത്തി

നിവിൻ പോളി – ​​ഗ്രേസ് ടീമിന്റെ കനകം കാമിനി കലഹം ടീസർ പുറത്തിറക്കി. സിനിമയുടെ നിർമ്മാതാവ് കൂടിയായ നിവിൻ പോളി തന്റെ സോഷ്യൽമീഡിയ പേജിലൂടെയാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. ടീസറിലെ തമാശയാണ് ഹൈലൈറ്റ്.

59 സെക്കന്റ് ദൈർ​ഘ്യമുള്ള ടീസർ ഒരു നാടകപശ്ചാത്തലത്തിൽ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ ടീസറിലൂടെ പരിചയപ്പെടുത്തുന്നു.പ്രേക്ഷകർക്ക് ചിരിക്കാൻ വഴിയൊരുക്കുന്ന സിനിമയായിരിക്കുമെന്നാണ് ടീസർ നൽകുന്ന സൂചന.

നിവിന്‍റെ സ്വന്തം പ്രൊഡക്ഷൻ ഹൗസ് പോളി ജൂനിയർ പിക്ചേഴ്സ് ചിത്രം നിർമ്മിക്കുന്നു. സിനിമ എഴുതി സംവിധാനം ചെയ്യുന്നത് ആൻഡ്രോയിഡ് കുഞ്ഞപ്പൻ ഫെയിം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണ്. വിനയ് ഫോർട്ട് ,ജോയ് മാത്യു, വികൃതി ഫെയിം വിന്‍സി അലോഷ്യസ്, ജാഫർ ഇടുക്കി, ശിവദാസ് കണ്ണൂർ, രാജേഷ് മാധവൻ എന്നിവരും സഹതാരങ്ങളായെത്തുന്നു. വിനോദ് ഇല്ലമ്പള്ളി സിനിമാറ്റോഗ്രഫി, സംഗീതം നേഹ നായര്‍, യക്സന്‍ ഗാരി പെരേര. മനോജ് കണ്ണോത്ത് എഡിറ്റർ എന്നിവരാണ് അണിയറയിൽ.