Categories
Film News

കമലഹാസൻ-ലോകേഷ് കനകരാജ് ടീമിന്‍റെ സിനിമ വിക്രം; ടൈറ്റിൽ ടീസറെത്തി

കമലഹാസന്‍റെ പിറന്നാൾ ദിനത്തിൽ പുതിയ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ഇറക്കി കൊണ്ട് ചിത്രം പ്രഖ്യാപിച്ചു. കമലഹാസൻ സംവിധായകൻ ലോകേഷ് കനകരാജ് കൂട്ടുകെട്ട് ഒന്നിക്കുന്ന സിനിമയാണിത്. വിക്രം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. രണ്ട് മിനിറ്റ് ദൈർഘ്യം വരുന്ന വീഡിയോയിൽ കമലഹാസൻ നിരവധി ആയുധങ്ങളുമായി നിൽക്കുന്നതാണ്.

കമല്‍ ഹാസന്‍റെ സ്വന്തം ബാനറായ രാജ് കമൽ ഫിലിം ഇന്‍റർനാഷണൽ വിക്രം നിർമ്മിക്കുന്നു. 2021 സമ്മർ റിലീസായാണ് ചിത്രം പ്ലാൻ ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്നു. 1986ൽ റിലീസ് ചെയ്ത ഒരു കമലഹാസൻ ചിത്രത്തിന്‍റെ പേരും വിക്രം എന്നായിരുന്നു. പുതിയ സിനിമയ്ക്കും പഴയ സിനിമയുടെ തന്നെ പശ്ചാത്തലസംഗീതമാണ് അനിരുദ്ധ് ഉപയോഗിച്ചിരിക്കുന്നത്.